Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിഴക്കൻ മക്കയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2 .6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല

കിഴക്കൻ മക്കയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2 .6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല

മറുനാടൻ മലയാളി ബ്യൂറോ

മക്ക: വിശുദ്ധ മക്കയോട് ചേർന്ന പ്രദേശങ്ങളിൽ ഭൂചലനം. മക്കയുടെ കിഴക്ക് വ്യാഴാഴ്ച രാവിലെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ ഒമ്പതു മണിക്ക് ഉണ്ടായ വിറയൽ മൂന്ന് സെക്കൻഡ് നീണ്ടുനിന്നു. റിക്ടർ സ്‌കെയിലിൽ 2 .6 രേഖപ്പെടുത്തിയതായി സൗദിയിലെ ദേശീയ ഭൂകമ്പ കേന്ദ്രം അറിയിച്ചു.

മക്കയുടെ കേന്ദ്ര പ്രദേശത്തു നിന്ന് മുപ്പത്തഞ്ച് കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ബനൂ ഉമൈർ, സബൂഹ, സൂല, അൽസൈമാ തുടങ്ങിയ ഗ്രാമങ്ങളിലും പരിസരങ്ങളിലുമുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂമി വിറക്കാൻ തുടങ്ങിയ ഉടനെ സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരത്തുകളും വിജനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP