Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണ ഇറാനിൽ ഭൂചലനം ; അനുഭവപ്പെട്ടത് റിക്ടർ സ്‌കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; യുഎഇയിലെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

ദക്ഷിണ ഇറാനിൽ ഭൂചലനം ; അനുഭവപ്പെട്ടത് റിക്ടർ സ്‌കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; യുഎഇയിലെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ദക്ഷിണ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ആഘാതം യുഎഇയിലും അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇ സമയം വൈകുന്നേരം 7.17നാണ് ഇറാനിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിൽ 5.8 തീവ്രത രേഖപ്പെടുത്തി.

യുഎഇയിൽ ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു. അതേസമയം യുഎഇയിൽ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപ്പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ദക്ഷിണ ഇറാനിൽ ഈ മാസം 17ന് ഉണ്ടായ ഭൂചലനം നേരിയ തോതിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെട്ടിരുന്നു.ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് അന്ന് അമേരിക്കൻ ജിയോളജിക്കൽ ഏജൻസി അറിയിച്ചത്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി അന്നും ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. റിക്ടർ സ്‌കെയിലിൽ 5.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. ദക്ഷിണ ഇറാനിലെ ഇറാനിലെ ബന്ദർ - ഇ- ലേങിന് സമീപം ആയിരുന്നു പ്രഭവ കേന്ദ്രം. ഭൗമ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP