Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്തോനേഷ്യൻ തീരത്തുണ്ടായത് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുലവേസി-മലുകു ദ്വീപുകൾക്കിടയിലുള്ള മൊളുകു കടലാണ് പ്രഭവ കേന്ദ്രമെന്ന് റിപ്പോർട്ട്; നാശനഷ്ടമോ മരണമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സൂചന; തീരപ്രദേശത്തുള്ളവർക്ക് സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യൻ തീരത്തുണ്ടായത് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുലവേസി-മലുകു ദ്വീപുകൾക്കിടയിലുള്ള മൊളുകു കടലാണ് പ്രഭവ കേന്ദ്രമെന്ന് റിപ്പോർട്ട്; നാശനഷ്ടമോ മരണമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സൂചന; തീരപ്രദേശത്തുള്ളവർക്ക് സുനാമി മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഇന്തോനേഷ്യൽ ഞായറാഴ്‌ച്ചയുണ്ടായത് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് റിപ്പോർട്ട്. അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്തോനേഷ്യയിലെ സുലവേസി- മലുകു ദ്വീപുകൾക്കിടയിലുള്ള മൊളുക്കു കടലാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. എന്നാൽ ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് നാശനഷ്ടമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കടലിന്റെ 24 കിലോമീറ്റർ അടിത്തട്ടിലാണ് റിക്ടർ സ്‌കെയിലിൽ 6.9 എന്ന് ഭൂകമ്പം രേഖപ്പെടുത്തിയത്.

സുനാമി മുന്നറിയിപ്പിനെ തുടർന്ന് പ്രദേശവാസികൾ വീടുകൾ വിട്ടുപോകാൻ ആരംഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് താമസിക്കുന്നവരും മാറിത്താമസിക്കുവാൻ ആരംഭിച്ചു. അമേരിക്കൻ ജിയോളജിക്കൽ സർവേ ആണ് ഭൂകമ്പത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ഇന്തോനേഷ്യൻ സർക്കാരിന് കൈമാറിയത്. ഇൻഡോനേഷ്യയിലെ വടക്കൻ സുലവേസിക്കും വടക്കൻ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടൽ സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തെ തുടർന്ന് മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെർണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു.

പസിഫിക് സമുദ്രത്തിലുള്ള 'റിങ് ഒഫ് ഫയർ' എന്ന ഭൂമീപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യമാണ്. 2004ൽ, റിക്ടർ സ്‌കെയിലിൽ 9.1 രേഖപ്പെടുത്തിയ, സുമാത്ര തീരത്തുണ്ടായ ഭൂകമ്പത്തിലും, തുടർന്ന് സംഭവിച്ച സുനാമിയിലും ഈ പ്രദേശത്ത് മരണപ്പെട്ടത് 2,20,000 മനുഷ്യരാണ്. ഈ സുനാമി കേരളത്തെയും ബാധിച്ചിരുന്നു. വൻ തോതിലുള്ള നാശനഷ്ടമാണ് 2004ൽ ഉണ്ടായ സുനാമിയിൽ കേരളത്തിലും, തമിഴ് നാട്ടിലും, ശ്രീലങ്കയിലുമായി ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP