Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമതും കോവിഡ് ബാധിച്ച സ്ത്രീ മരിച്ചു; ലോകത്തെ ആദ്യ സംഭവം

രണ്ടാമതും കോവിഡ് ബാധിച്ച സ്ത്രീ മരിച്ചു; ലോകത്തെ ആദ്യ സംഭവം

മറുനാടൻ ഡെസ്‌ക്‌

ആംസ്റ്റർഡം: രണ്ടാമതും കോവിഡ്-19 സ്ഥിരീകരിച്ച 89 വയസ്സുകാരി മരിച്ചു. നെതർലൻഡ്‌സിലാണ് കോവിഡ് ഭേദമായ ശേഷം വീണ്ടും വൈറസ് ബാധയുണ്ടായി സ്ത്രീ മരിച്ചത്. കോവിഡ് മുക്തയായ ശേഷം വീണ്ടും വൈറസ് ബാധയുണ്ടായി മരണമടഞ്ഞ ലോകത്തെ ആദ്യ സംഭവമാണ് ഇത്. ലോകത്താകമാനം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22 കേസുകൾ പൂർണമായും ഭേദമായിട്ടുണ്ട്.

അപൂർവമായ ബോൺ മാരോ ക്യാൻസറിനും ഇവർ ചികിത്സയിലായിരുന്നു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിനാൽ ഇവർ കീമോതെറാപ്പി തുടർന്നിരുന്നു. ചികിത്സയുടെ രണ്ടാം ദിവസം ഇവർക്ക് വീണ്ടും കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുമയും ശ്വാസതടസ്സവും പനിയും ഉൾപ്പെടെ ലക്ഷണങ്ങൾ ഗുരുതരമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളം ചികിത്സ തുടർന്നെങ്കിലും മരണപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP