Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്ദർശക വിസകൾ അനുവദിച്ച് ദുബായ്; ഒരു രാജ്യക്കാർക്കും പ്രത്യേക നിയന്ത്രണങ്ങളില്ലെന്നുമില്ലെന്നും വിശദീകരണം

സന്ദർശക വിസകൾ അനുവദിച്ച് ദുബായ്; ഒരു രാജ്യക്കാർക്കും പ്രത്യേക നിയന്ത്രണങ്ങളില്ലെന്നുമില്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന ടൂറിസ്റ്റ്, സന്ദർശക വിസകളുടെ വിതരണം ആരംഭിച്ച് ദുബായ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു രാജ്യത്തിനും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെയാണ് വിസ അനുവദിക്കുക. ദുബായിൽ നിലവിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനില്ലെങ്കിലും വിമാനത്താവളത്തിലെ പരിശോധനയിൽ സ്ഥിരീകരിച്ചാൽ ക്വാറന്റീനിൽ കഴിയേണ്ടിവരും. ക്വാറന്റൈൻ ലംഘനം 50,000 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും ദുബായ് ഇമിഗ്രേഷൻ വിഭാഗം വിസ അനുവദിക്കുമെന്ന് ആമർ സെന്ററുകൾ അറിയിച്ചിട്ടുണ്ട്. ഒരു രാജ്യക്കാർക്കും പ്രത്യേക നിയന്ത്രണങ്ങളില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ വ്യക്തമാക്കുന്നത്. എന്നാൽ വിസാ അപേക്ഷകൾക്കായി അപേക്ഷകർ ഏജൻസികളെ ബന്ധപ്പെടണം. സാധാരണ ഗതിയിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിസ അനുവദിക്കും.

നിലവിൽ ദുബായ് എമിറേറ്റിലേക്ക് മാത്രമാണ് സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയത്. അതത് രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. നിലവിൽ പ്രത്യേക സർവീസുകൾ മാത്രമുള്ളതെങ്കിൽ സാധാരണ സർവീസുകൾ തുടങ്ങുന്നതുവരെ കാത്തിരിക്കുന്നതാവും ഉചിതം. 30 ദിവസത്തേക്കും 90 ദിവസത്തേക്കും കാലാവധിയുള്ള വിസകൾ ലഭ്യമാവും. കൊവിഡിനെതിരായ പരിരക്ഷയടക്കം ലഭ്യമാവുന്ന ഹെൽത്ത് ഇൻഷുറൻസ് അടക്കമുള്ള പാക്കേജാണ് പല ട്രാവൽ ഏജൻസികളും നൽകുന്നത്. 30 ദിവസത്തേക്ക് 450 ദിർഹവും 90 ദിവസത്തേക്ക് 1100 ദിർഹവുമാണ് വിസയുടെ നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP