Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാമെന്ന് വാ​ഗ്ദാനം; തട്ടിപ്പിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാമെന്ന് വാ​ഗ്ദാനം; തട്ടിപ്പിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചാർട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. ചില ട്രാവൽ ഏജൻസികളും വ്യക്തികളും ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാൻ രംഗത്തുണ്ടെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലെത്തിക്കാമെന്നും ഇതിനായി മുൻകൂർ പണം നൽകണമെന്നുമാണ് ചില ട്രാവൽ ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളും യാത്രക്കാരെ ബോധ്യപെടുത്തിയിരിക്കുന്നത്. നാട്ടിലെത്തിയാൽ കഴിയാനുള്ള ക്വാറന്റീൻ കേന്ദ്രത്തിനുള്ള പണവും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ചാർട്ടേഡ് വിമാന സർവ്വീസിനുള്ള അനുമതി ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല. അനുമതിക്കായുള്ള ചർച്ച നടക്കുന്നുണ്ട്. അനുമതി ലഭിച്ചാലുടൻ കോൺസുലേറ്റ് അക്കാര്യം അറിയിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും കോൺസുലേറ്റ് ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP