Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മദ്യപിക്കുമ്പോഴാണ് ഞാൻ നല്ല ഡ്രൈവറെന്നു പറഞ്ഞ് ബിയർ അടിച്ചു കാറോടിച്ച് കാമുകൻ; ഡാഷ്ബോർഡിൽ കാലെടുത്തു വച്ച് കുടിച്ചും വലിച്ചും രസിച്ച് കാമുകി; പിന്നിൽ കുടിച്ചുമദിച്ച് കൂട്ടുകാർ; മരണത്തിലേക്ക് ഫേസ്‌ബുക്ക് ലൈവ് ചെയ്ത ഒരു കാർ യാത്രയുടെ ദൃശ്യങ്ങൾ കാണാം

മദ്യപിക്കുമ്പോഴാണ് ഞാൻ നല്ല ഡ്രൈവറെന്നു പറഞ്ഞ് ബിയർ അടിച്ചു കാറോടിച്ച് കാമുകൻ; ഡാഷ്ബോർഡിൽ കാലെടുത്തു വച്ച് കുടിച്ചും വലിച്ചും രസിച്ച് കാമുകി; പിന്നിൽ കുടിച്ചുമദിച്ച് കൂട്ടുകാർ; മരണത്തിലേക്ക് ഫേസ്‌ബുക്ക് ലൈവ് ചെയ്ത ഒരു കാർ യാത്രയുടെ ദൃശ്യങ്ങൾ കാണാം

മറുനാടൻ ഡെസ്‌ക്‌

ഹങ്കാരവും ആത്മവിശ്വാസവുമാണ് ഒട്ടുമിക്ക വാഹനാപകടങ്ങൾക്കും കാരണമാകുന്നതെന്ന് പറയാറുണ്ട്. അത് ശരിയെന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. മദ്യപിച്ചുകൊണ്ടാണ് അയാൾ തന്റെ കാമുകി അടക്കം നാല് യാത്രക്കാരുമായി കാറോടിച്ചത്. ഈ യാത്രയുടെ ദൃശ്യം കാമിലോ മോരേജോൺ എന്ന 47 കാരൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവ് ആയി നൽകുകയും ചെയ്തു.

ഞായറാഴ്‌ച്ച അതിരാവിലെ ടെക്സാസിലെ ഹൂസ്റ്റണിലുള്ള ജേഴ്സി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക്മുൻപ് മോറേജോൻ, ഒരു ബിയർ ബോട്ടിലിൽ നിന്നും മദ്യം നുകരുന്നത് വീഡിയോയിൽ കാണാം. മദ്യപിച്ചാൽ എനിക്ക് കൂടുതൽ നന്നായി വാഹനമോടിക്കാൻ കഴിയുമെന്ന് അയാൾ വീമ്പിളക്കുന്നുമുണ്ട്. ഈ ദൃശ്യത്തിനു തൊട്ടുപിന്നാലെ മോറെജോൺ ഓടിക്കുന്ന സിൽവർ ഹോണ്ടാ കാർ ഒരു പിക്ക്അപ് ട്രക്കുമായി കൂട്ടിയിടിക്കുന്നു.

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരും മരണമടഞ്ഞു. ട്രക്ക് ഡ്രൈവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു പെട്രോൾ പമ്പിലെ സർവിലൻസ് കാമറയിലും ഈ അപകടം ദൃശ്യം പതിഞ്ഞിട്ടുണ്ട്. 7:47 നാണ് സ്റ്റിയറിങ് തിരിച്ചുകൊണ്ട് ബിയർ കുടിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആറു മിനിറ്റുകൾക്ക് ശേഷം 7:53 നാണ് അപകടം സംഭവിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ ഇത്തരത്തിലുള്ള നാല് അപകടങ്ങൾ ഉണ്ടായി എന്നാണ് അധികൃതർ പറയുന്നത്. പ്രവർത്തി സമയം കഴിഞ്ഞും മദ്യം വിതരണം ചെയ്യുന്ന ചില ബാറുകളിൽ നിന്നായിരിക്കും മോറെജോൺ മദ്യം വാങ്ങിയിരിക്കുക എന്നും പൊലീസ് പറയുന്നു. അത്തരത്തിലുള്ള ബാറുകൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും പൊലീസ് പറഞ്ഞു.

ട്രക്ക് ഡ്രവർക്കൊപ്പം മോറേജോണും ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അയാളുടെ കാമുകി ലിസോവേയ്ക ഗൊൺസാലെസ്, പെഡ്രോ മാർട്ടിനെസ്, മാസ്സൽ റോഡ്രിഗസ്സ് എന്നിവരാണ് മരണമടഞ്ഞ കാർ യാത്രക്കാർ. നിലവിലെ നിയമമനുസരിച്ച്, കുറ്റം തെളിഞ്ഞാൽ 80 വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ് മോറേജോണിൽ ചാർത്തിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP