Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളമടിച്ച് കിളി പോയപ്പോൾ ചെന്ന് കയറിയത് ജിറാഫിന്റെ മുകളിൽ; സവാരിയിൽ സുഖിച്ച് ഇരുന്നപ്പോൾ ജിറാഫ് തള്ളി താഴെ ഇട്ടു; ഒന്നും സംഭവിക്കാത്തത് പോലെ നടന്ന് വന്ന് വീണ്ടും കയറിയത് ജിറാഫിന്റെ പുറത്ത്; ഖസക്കിസ്ഥാനിലെ മൃഗശാലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

വെള്ളമടിച്ച് കിളി പോയപ്പോൾ ചെന്ന് കയറിയത് ജിറാഫിന്റെ മുകളിൽ; സവാരിയിൽ സുഖിച്ച് ഇരുന്നപ്പോൾ ജിറാഫ് തള്ളി താഴെ ഇട്ടു; ഒന്നും സംഭവിക്കാത്തത് പോലെ നടന്ന് വന്ന് വീണ്ടും കയറിയത് ജിറാഫിന്റെ പുറത്ത്; ഖസക്കിസ്ഥാനിലെ മൃഗശാലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

വെള്ളമടിച്ച് കിളി പോയപ്പോൾ ഒരു സവാരി പോകണമെന്ന് തോന്നിയത് മൃഗശാലയിൽ ഇരുന്നപ്പോഴാണ്. എങ്കിൽ പിന്നെ മുന്നിലുള്ള ജിറാഫിന്റെ പുറത്ത് തന്നെ കയറിക്കളയാം എന്ന് കരുതി. ഉടൻ തന്നെ ബാരിക്കേഡും ഇ്‌രുമ്പു വേലിയുമൊക്കെ ചാടിക്കടന്ന് നേരെ ജിറാഫിന്റെ കൂട്ടിലേക്ക് പോയി. കഴുത്ത് നീട്ടി തന്നെ നോക്കിക്കൊണ്ട് നിന്ന ജിറാഫിന്റെ മുകളിലേക്ക് കുതിരപ്പുറത്ത് കയറുന്ന ലാഘവത്തോടെ കയറി. മദ്യപിച്ച് ലക്ക് കെട്ട് മൃഗശാലയിലെത്തിയ സന്ദർശകന്റെ കാട്ടിക്കൂട്ടലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഖസ്‌ക്കിസ്ഥാനിലെ ഒരു മൃഗശാലയിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന സന്ദർശകരിലാരോ ആണ് ഇത് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ആദ്യം മുതൽ ജിറാഫിന്റെ അടുത്തേക്ക് പോകാനായി ഇയാൾ ശ്രമിക്കുന്നുണ്ട്. കുടിച്ച് ലക്ക് കെട്ട് കാല് പോലും നിലത്തുറയ്ക്കാതെ ബാരിക്കേഡിന്റെ പുറത്ത് കൂടി വേലിക്കെട്ടിനടുത്തേക്ക് പോയതോടെ ആൾക്കാരെല്ലാം ചുറ്റും കൂടി ഇയാൾ എന്താണ് കാണിക്കുന്നതെന്ന് കാണാൻ എത്തി. തുടർന്ന് വേലിക്കെട്ട് ചാടി നേരെ ജിറാഫിന്റെ മുകളിലേക്ക് വലിഞ്ഞ് കയറി. അതിനെ തടകി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അധിക നേരം മുകളിലിരിക്കുന്ന ആളെ സഹിക്കാൻ പറ്റാതായതോടെ ജിറാഫ് ഇയാളെ താഴെ ഇട്ടു. തുടർന്ന് വേലിക്കെട്ടിൽ ചവിട്ടി പുറത്ത് കടക്കാനെന്നോണം വന്ന ഇയാൾ ജിറാഫ് വന്ന് അടുത്ത് നിന്നതോടെ വീണ്ടും അതിന്റെ പുറത്ത് വലിഞ്ഞ് കയറി. വീണ്ടും ജിറാഫ് താഴെയിട്ടു. താഴെ വീണിട്ടും ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ച് കൊണ്ട് വേലിക്കെട്ട് കടന്ന് പുറത്തെത്തിയതോടെ മൃഗശാലയിലെ 'ഷോ' കഴിഞ്ഞു. എന്തായാലും പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതെ സുരക്ഷിതമായാണ് ഈ മദ്യപാനി പുറത്തിറങ്ങിയത്. പക്ഷേ സംഭവമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാമെന്ന യുവാവിന്റെ മോഹം മാത്രം നടന്നില്ല. മദ്യപിച്ച് മൃഗ ശാലയിലെത്തിയതിനും ചട്ട വിരുദ്ധമായി മൃഗങ്ങളുടെ കൂട്ടിലേക്ക് കയറിയതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

രസകരമായ കമന്റുകളാണ് വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വന്നത്. മദ്യപിച്ച് ലക്ക് കെട്ടപ്പോൾ ജിറാഫിനെ കുതിര ആയി തോന്നിയതിന് തെറ്റ് പറയാൻ പറ്റില്ലെന്നും. ഈ മണ്ടന് ഇട്ട് ഒരു ചവിട്ട് ജിറാഫിന് കൊടുത്തു കൂടായിരുന്നോ എന്നും ചിലർ ചോദിക്കുന്നു.

വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP