Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

കൊളംബിയയിൽ നിന്നും 7690 കിലോമീറ്റർ താണ്ടി എത്തിയത് 121 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്ന് നിറച്ച പടുകൂറ്റൻ മുങ്ങിക്കപ്പൽ... പോർട്ടുഗലിൽ നിന്നും ഒറ്റൽ നടന്നില്ലെങ്കിൽ പിടികൂടാനേ കഴിയാത്ത വമ്പൻ മയക്കുമരുന്ന് ശേഖരം കണ്ട് നടുങ്ങി ലോകം; ലോക ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്ന് നടന്നത് സ്പാനിഷ് തീരത്ത്

കൊളംബിയയിൽ നിന്നും 7690 കിലോമീറ്റർ താണ്ടി എത്തിയത് 121 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്ന് നിറച്ച പടുകൂറ്റൻ മുങ്ങിക്കപ്പൽ... പോർട്ടുഗലിൽ നിന്നും ഒറ്റൽ നടന്നില്ലെങ്കിൽ പിടികൂടാനേ കഴിയാത്ത വമ്പൻ മയക്കുമരുന്ന് ശേഖരം കണ്ട് നടുങ്ങി ലോകം; ലോക ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്ന് നടന്നത് സ്പാനിഷ് തീരത്ത്

മറുനാടൻ ഡെസ്‌ക്‌

കൊളംബിയ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്ന് നടത്തി സ്പാനിഷ് പൊലീസ് കൈയടി നേടി. കൊളംബിയയിൽ നിന്നും 7690 കിലോമീറ്റർ താണ്ടി അറ്റ്ലാന്റിക്കിലൂടെ എത്തിയ മുങ്ങിക്കപ്പലിലുണ്ടായിരുന്ന 121 ദശലക്ഷം ഡോളറിന്റെ മയക്കുമരുന്നാണ് സ്പാനിഷ് തീരത്ത് നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഈ കടത്തിനെക്കുറിച്ച് പോർട്ടുഗലിൽ നിന്നും ഒറ്റൽ നടന്നിരുന്നില്ലെങ്കിൽ ഈ വമ്പൻ മയക്കുമരുന്ന് ശേഖരം ഒരിക്കലും പിടികൂടാനേ സാധിക്കുമായിരുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നാളിതുവരെ കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നിലൂടെ പിടിച്ചെടുത്തിരിക്കുന്ന വമ്പൻ മയക്കുമരുന്ന് ശേഖരം കണ്ട് ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഇത്തരത്തിൽ പിടികൂടിയ ആദ്യത്തെ ട്രാൻസ്അറ്റ്ലാന്റിക് നാർകോ സബ് മറൈൻ ആയാണിതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 121 മില്യൺ ഡോളർ വില വരുന്ന കൊക്കയിനാണിതിൽ അടങ്ങിയിരുന്നത്. നോർത്ത് വെസ്റ്റേൺ റീജിയണായ ഗലിസിയയിൽ വച്ചാണ് ഞായറാഴ്ച രാത്രി സ്പാനിഷ് പൊലീസ് കപ്പൽ പിടിച്ചെടുത്തിരിക്കുന്നത്. കപ്പലിലെ വൻ മയക്കുമരുന്ന് ശേഖരം കണ്ട് അധികൃതർ പോലും ഞെട്ടിത്തരിച്ചുവെന്നാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇക്വഡോറിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജാമ്യം പോലും നൽകാതെയാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്.

ഇതിന് പുറമെ ഒരു സ്പെയിൻകാരൻ കൂടി പിടിയിലായിട്ടുണ്ട്. കൊളംബിയയിൽ നിന്നും യൂറോപ്പിലേക്ക് അറ്റ്ലാന്റിക്കിലൂടെ സഞ്ചരിക്കുന്നതിനിടയിലായിരുന്നു ഈ മുങ്ങിക്കപ്പലിനെ അധികൃതർ ട്രാക്ക് ചെയ്തിരുന്നത്. പോർട്ടുഗൽ പൊലീസാണ് ഈ കപ്പലിനെക്കുറിച്ച് സ്പാനിഷ് അധികൃതർക്ക് സൂചന നൽകിയിരുന്നത്.സൗത്ത് അമേരിക്കൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ഈ കള്ളക്കടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച അന്വേഷണം ത്വരിത ഗതിയിൽ പുരോഗതിക്കുന്നുണ്ട്.ഇത്തരം സംഘങ്ങൾ വിവിധ രാജ്യങ്ങളിലെ ലോ എൻഫോഴ്സ്മെന്റിന്റെ കണ്ണ് വെട്ടിച്ച് ഇത്തരത്തിൽ മുങ്ങിക്കപ്പലുകളിൽ ആഗോളവ്യാപകമായി മയക്കുമരുന്ന് കടത്തുന്നത് പതിവാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

ഈ മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് വൻ ഗ്രൂപ്പുകളാണെന്നാണ് ഇത് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. മയക്കമരുന്ന് കടത്തിനായി ഇത്തരത്തിൽ ഒരു സബ്മറൈൻ ഉപയോഗിക്കുന്നത് തങ്ങൾ ആദ്യമായാണ് കാണുന്നതെന്നാണ് സ്പാനിഷ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കപ്പലിൽ നിന്നുള്ള ഒരു പാക്കേജെടുത്ത് തിങ്കളാഴ്ച പൊലീസ് സൂക്ഷ്മമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇന്റർനാഷണൽ പൊലീസുമായി ചേർന്ന് കൊണ്ടാണ് സ്പാനിഷ് പൊലീസ് ഈ കപ്പലിനെ ട്രാക്ക് ചെയ്തിരുന്നത്.

പോർട്ടുഗൽ തീരത്തിനടുത്ത് ഇത് നിർത്തിയതിന് ശേഷം ഇതിന്റെ റൂട്ട് വ്യക്തമായി ട്രാക്ക് ചെയ്യപ്പെട്ടിരുന്നു.നവംബർ 15 മുതൽ അധികൃതർ ഈ കപ്പലിന്റെ സഞ്ചാരം നിരീക്ഷിച്ച് വരുകയായിരുന്നുവെന്നാണ് സ്പാനിഷ് ന്യൂസ് പേപ്പറായ എബിസി റിപ്പോർട്ട് ചെയ്യുന്നത്.ഗയാനയിലും സുരിനാമിലുമായി നിർമ്മിച്ച കപ്പലാണിത്. ഈ കപ്പൽ ഏത് രാജ്യത്ത് നിന്നാണ് പുറപ്പെട്ടതെന്ന് ഒഫീഷ്യലുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതുകൊളംബിയയിൽ നിന്നാണ് പുറപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത മഴയിലും കാറ്റിലും വളരെ പാടുപെട്ടാണ് ഈ മുങ്ങിക്കപ്പലിനെ പൊലീസ് തീരത്തേക്കെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP