Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടന്നുറങ്ങി സഞ്ചരിക്കുന്ന യാത്രക്കാരടക്കം 615 പേരുമായി ലാൻഡിങ്ങിന് ശ്രമിച്ച വിമാനം കാറ്റിൽ ചരിഞ്ഞ വീഡിയോ പുറത്ത്; ഈ എമിറേറ്റ്‌സ് ലാൻഡിങ് പേടിപ്പിക്കുന്നത്

കിടന്നുറങ്ങി സഞ്ചരിക്കുന്ന യാത്രക്കാരടക്കം 615 പേരുമായി ലാൻഡിങ്ങിന് ശ്രമിച്ച വിമാനം കാറ്റിൽ ചരിഞ്ഞ വീഡിയോ പുറത്ത്; ഈ എമിറേറ്റ്‌സ് ലാൻഡിങ് പേടിപ്പിക്കുന്നത്

വിമാനയാത്രക്കാരായ ആരെയും പേടിപ്പിക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ പേടിപ്പെടുത്തുന്ന ഈ ലാൻഡിങ് ദൃശ്യങ്ങൾ. എമിറേറ്റ്‌സിന്റെ എ380 വിമാനം ജർമനിയിലെ ഡുസൽഡോർഫിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറ്റിൽ ചരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ലാൻഡിങ്ങിനിടെ വിമാനം ഉലയുന്നതിന്റെ ദൃശ്യങ്ങൾ യു ട്യൂബിലൂടെ പ്രചാരം നേടുകയും ചെയ്തു.

കാർഗോ സ്‌പോട്ടർ എന്നയാളാണ് ഈ ദൃശ്യം യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഇത്തരം ദൃശ്യങ്ങൾ ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും എ380 പോലുള്ള വമ്പൻ വിമാനങ്ങൾ കാറ്റുമായി പോരാടേണ്ടിവരുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണെന്ന് വീഡിയോ അപ്‌ലോഡ് ചെയ്ത കാർഗോ സ്‌പോട്ടർ പറഞ്ഞു. റൺവേ നനഞ്ഞുകിടന്നതും വിമാനത്തിന്റെ ലാൻഡിങ് ദുഷ്‌കരമാക്കി.

ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ വിമാനം ലാൻഡ് ചെയ്യിക്കുന്നത് പൈലറ്റുമാരുടെ മികവിന് തെളിവാണെന്ന് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷന്റെ പ്രതിനിധി സ്റ്റാവൻ ഡ്രാപ്പർ പറഞ്ഞു. കനത്ത കാറ്റിൽ ഓട്ടോപൈലറ്റിങ്ങിങ് സംവിധാനം ഫലപ്രദമായെന്ന് വരില്ല. പൈലറ്റിന്റെ മികവുകൊണ്ടുമാത്രമേ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനാവൂ എന്നും ഡ്രാപ്പർ പറഞ്ഞു.

ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ വിമാനം പറത്തുന്നതിനും ലാൻഡ് ചെയ്യുന്നതിനുമുള്ള പരിശീലനം എല്ലാ പൈലറ്റുമാർക്കും ലഭിക്കുന്നുണ്ട്. റൺവേയ്ക്ക് കുറുകെ കാറ്റ് ശക്തമായി അടിക്കുമ്പോൾ വിമാനം ലാൻഡ് ചെയ്യിക്കുന്നത് ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമാണ് എമിറേറ്റ്‌സിന്റെ എ38. ഇത്തരം 65 വിമാനങ്ങൾ എമിറേറ്റ്‌സ് നിരയിലുണ്ട്. മൂന്ന് ക്ലാസ്സുകളിലായാണ് ഈ വിമാനത്തിലെ സീറ്റുകൾ. ചില വിമാനങ്ങളിൽ 615 യാത്രക്കാർക്ക് സഞ്ചരിക്കാനാവും. ഇതിൽ 557 പേർക്ക് ഇരുന്നും 58 പേർക്ക് കിടന്നുറങ്ങിയും യാത്ര ചെയ്യാനാവും. ടു ക്ലാസ് എന്ന തലത്തിൽപ്പെടുന്നതാണ് ഈ വിമാനം.

ത്രീ ക്ലാസ് വി2 എന്ന ക്ലാസ്സിൽപെട്ട വിമാനത്തിൽ 427 പേർക്ക് സാധാരണ പോലെ ഇരുന്ന് യാത്ര ചെയ്യാം. 76 പേർക്ക് കിടന്നുറങ്ങാൻ സാധിക്കും. 14 ഫസ്റ്റ് ക്ലാസ് സീറ്റുകളും വിമാനത്തിലുണ്ട്. ത്രീ ക്ലാസ് വി1 വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 399 യാത്രക്കാർക്ക് ഇക്കണോമി ടിക്കറ്റിൽ യാത്ര ചെയ്യാനാവും. 76 പേർക്ക് ബിസിനസ് ക്ലാസ്സിലും 14 പേർക്ക് ഫസ്റ്റ് ക്ലാസ്സിലും യാത്ര ചെയ്യാനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP