Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കൻ പ്രസിഡന്റിന്റെ രക്തത്തിലെ ഓക്‌സിജൻ അളവ് കുറയുന്നതും പനിയും വില്ലനാകുന്നു; ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാൾ മോശമെന്ന് വൈറ്റ്ഹൗസ്

അമേരിക്കൻ പ്രസിഡന്റിന്റെ രക്തത്തിലെ ഓക്‌സിജൻ അളവ് കുറയുന്നതും പനിയും വില്ലനാകുന്നു; ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാൾ മോശമെന്ന് വൈറ്റ്ഹൗസ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാൾ മോശമെന്ന് വൈറ്റ്ഹൗസ്. പനിയും ഓക്‌സിജന്റെ അളവ് കുറയുന്നതും ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ അദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സിക്കാൻ നിർദ്ദേശം നൽകിയെന്ന് വൈറ്റ്ഹൗസ് ചീഫ് സ്റ്റാഫ് മാർക് മീഡൗസ് പറഞ്ഞു. അതേസമയം, ഇപ്പോൾ പനിക്ക് കുറവുണ്ടെന്നും ഓക്‌സിജന്റെ അളവ് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്‌സിജൻ അളവ് കുറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം പതിവ് ശൈലിയിൽ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപിന് നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടിപ്പിച്ചതെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. വാൾട്ടർ റീഡ്, ജോൺ ഹോപ്കിൻസ് ആശുപത്രികളിലെ ഡോക്ടർമാരും ട്രംപിന് ആശുപത്രി ചികിത്സ വേണമെന്ന്നിർദ്ദേശിച്ചിരുന്നു.

വെള്ളിയാഴ്‌ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ ട്രംപും മെലാനിയയും ക്വാറന്റൈനിൽ പോയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ട്രംപിന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവായത്.

തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ട്രംപ് തന്നെ നേരത്തേ അറിയിച്ചിരുന്നു. “ആശുപത്രിയിൽ എത്തിയതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടു. ഇപ്പോൾ പനിയില്ല. എങ്കിലും അടുത്ത 48 മണിക്കൂർ ഏറെ നിർണായകമാണ്,” ട്രംപ് പറഞ്ഞു. “കഴിഞ്ഞ 24 മണിക്കൂറായി ട്രംപിന് പനിയില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടില്ല. അതുകൊണ്ട് തന്നെ കൃത്രിമ ഓക്‌സിജൻ നൽകേണ്ട ആവശ്യമില്ല. അദ്ദേഹം ഇവിടെ സാധാരണപോലെ നടക്കുന്നു,” ട്രംപിനെ ചികിത്സിക്കുന്ന ഡോക്‌ടറും വ്യക്തമാക്കിയിരുന്നു.

ട്രംപിനെ ഇന്നലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ട്രംപ് ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുൻപ് അറിയിച്ചിരുന്നു. നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ട്രംപിന് ഉണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ട്രംപ് ഇനി ആശുപത്രിയിലായിരിക്കും. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. കറുത്ത മാസ്‌ക് ധരിച്ച് സാധാരണ വേഷത്തിലാണ് ട്രംപ് ആശുപത്രിയിലേക്ക് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP