Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ നായയുടെ സ്‌നേഹമെങ്കിലും നമ്മൾ മാതാപിതാക്കൾക്ക് കൊടുക്കുന്നുണ്ടോ? ഉടമ മുങ്ങിച്ചാവുകയാണെന്ന് കരുതി ഓടിനടന്നശേഷം രക്ഷിക്കാനായി നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടിയ നായയുടെ വീഡിയോ കാണാം

ഈ നായയുടെ സ്‌നേഹമെങ്കിലും നമ്മൾ മാതാപിതാക്കൾക്ക് കൊടുക്കുന്നുണ്ടോ? ഉടമ മുങ്ങിച്ചാവുകയാണെന്ന് കരുതി ഓടിനടന്നശേഷം രക്ഷിക്കാനായി നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടിയ നായയുടെ വീഡിയോ കാണാം

ടമയോട് കൂറുകാണിക്കുന്നതിനാൽ നായകളെ കഴിഞ്ഞിട്ടേ മറ്റേത് ജീവിയുമുള്ളൂ. മനുഷ്യർക്കുപോലും സഹജീവികളോട് ഇത്രയേറെ കാരുണ്യം ഉണ്ടാവില്ല. നീന്തൽക്കുളത്തിലിറങ്ങിയ ഉടമ മുങ്ങിച്ചാവാൻ പോവുകയാണെന്ന കരുതിയ നായ, കുറേനേരം പരിഭ്രമിച്ച് ഓടി നടന്നശേഷം വെള്ളത്തിലേക്ക് എടുത്തുചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

ബെല്ല എന്ന വളർത്തുനായയാണ് ഉടമ മരിക്കാൻ പോവുകയാണെന്ന കരുതി വെള്ളത്തിലേക്ക് ചാടിയത്. നീന്തൽക്കുളത്തിലിറങ്ങിയ ഉടമ തല വെള്ളത്തിൽ മുക്കിയതോടെയാണ് നായ പരിഭ്രമിച്ചുപോയത്. ഉടമയുടെ ഭാര്യ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഉടമ നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ തന്നെ ബെല്ല കരയ്കക്് ഇരുപ്പുറപ്പിച്ചു. നീന്തിയശേഷം തല വെള്ളത്തിൽ മുക്കിയതോടെയാണ് നായയുടെ നില മാറിയത്.. അങ്ങോട്ടുമിങ്ങോട്ടും ഓടിയശേഷം, ഗത്യന്തരമില്ലാതെ അത് വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ധൃതിപിടിച്ച് നീന്തി ഉടമയ്ക്ക് അരികിലെത്തിയ ബെല്ലയെ ഉടമ എടുത്തുയർത്തിയതോടെയാണ് അതിന് സമാധാനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP