Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ നായയ്ക്ക് പറ്റുന്നത് എന്നെങ്കിലും നമ്മുടെ മക്കൾക്ക് പറ്റുമോ..? പൊലീസുകാരന് ബോധം പോയപ്പോൾ നെഞ്ചിൽ ചവിട്ടി ശ്വാസം വീണ്ടെടുക്കാൻ പൊലീസ് നായ നടത്തിയ ശ്രമം ഒന്ന് കണ്ട് നോക്കൂ

ഈ നായയ്ക്ക് പറ്റുന്നത് എന്നെങ്കിലും നമ്മുടെ മക്കൾക്ക് പറ്റുമോ..? പൊലീസുകാരന് ബോധം പോയപ്പോൾ നെഞ്ചിൽ ചവിട്ടി ശ്വാസം വീണ്ടെടുക്കാൻ പൊലീസ് നായ നടത്തിയ ശ്രമം ഒന്ന് കണ്ട് നോക്കൂ

മറുനാടൻ ഡെസ്‌ക്‌

നായകൾക്കും മറ്റ് ചില മൃഗങ്ങൾക്കും അതീവ ബുദ്ധിശക്തിയുണ്ടെന്ന് നേരത്തെ തന്നെ വെളിപ്പെട്ട കാര്യമാണ്. ഇപ്പോഴിതാ അത് ശരിയാണെന്ന് ഒരു വട്ടം കൂടി അടിവരയിടുന്ന റിപ്പോർട്ടാണ് മാഡ്രിഡിൽ നിന്നുമെത്തിയിരിക്കുന്നത്. ഇവിടുത്തെ ഒരു പൊലീസുകാരന് ബോധം പോയപ്പോൾ കൂടെയുണ്ടായിരുന്ന പൊലീസ് നായയായ പോൻചോ അദ്ദേഹത്തിന്റെ നെഞ്ചിൽ ചവിട്ടി ശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ച വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇത്തരം സന്ദർഭത്തിൽ ഈ നായക്ക്ക് സാധിക്കുന്നത് നമ്മുടെ മക്കൾക്ക് സാധിക്കുമോയെന്ന ചോദ്യം പലരും വിസ്മയത്തോടെ ചോദിക്കുന്നുണ്ട്.

പൊലീസ് ഡോഗ് ട്രെയിനർ അപ്രതീക്ഷിതമായി ബോധം കെട്ട് വീണപ്പോൾ ഫ്ലാഷിങ് പൊലീസ് ലൈറ്റ് ധരിച്ച ഈ നായ തന്റെ കാല് കൊണ്ട് ഇയാളുടെ നെഞ്ചിൽ ചവിട്ടി സിപിആർ നിർവഹിച്ച് അയാളുടെ ജീവൻ രക്ഷിക്കുകയായിരുന്നു. മാഡ്രിഡ് പൊലീസുകാരാണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പ കർത്തി പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ബോസ് നാടകീയമായി കുഴഞ്ഞ് വീണ് യാതൊരു ചലനവുമില്ലാതെ കിടന്നപ്പോൾ ഈ നായ അയാളെ എഴുന്നേൽപ്പിക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുകയും അവസാനം നെഞ്ചിൽ ചവിട്ടി ശ്വാസം വീണ്ടെടുക്കാൻ സഹായിക്കുയുമായിരുന്നു.

പൊലീസുകാരൻ എഴുന്നേൽക്കാതിരുന്നത് കണ്ട ഈ നായ അദ്ദേഹത്തിന്റെ നെഞ്ചിൽ കയറി മുകളിലേക്കും താഴേയ്ക്കും നാല് പ്രാവശ്യം ചാടുകയായിരുന്നു. തുടർന്ന് തന്റെ ചെവി പൊലീസ് ഓഫീസറുടെ വായക്കടുത്ത് വച്ച് അദ്ദേഹം ശ്വസിക്കുന്നുണ്ടോയെന്ന് ചെവിടോർക്കുന്നതും കാണാം. തുടർന്ന് വീണ്ടും നെഞ്ചിൽ കയറി നായ മുകളിലോട്ടും താഴോട്ടും ചാടുന്നത് ആവർത്തിക്കുന്നുമുണ്ട്. മാഡ്രിഡ് പൊലീസ് ഈ അപൂർവ ഫൂട്ടേജ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും അത് വൈറലാവുകയുമായിരുന്നു.

മൂന്ന് ദിവസങ്ങൾ കൊണ്ട് ഈ വീഡിയോ ലോകമാകമാനമുള്ള 1.7 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേർ ഈ നായയുടെ വിശേഷബുദ്ധിയെ പ്രശംസിച്ച് കമന്റുകളിട്ടിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP