Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വേദനയുമായി എത്തിയ രോഗിയുടെ ചെവിയിൽ ഡോക്ടർ കണ്ടത് ജീവനുള്ള പല്ലിയെ; ഫിസിഷ്യനായ വരന്യ പല്ലിയെ പുറത്തെടുത്തത് അനസ്തീഷ്യ ചെവിയിൽ ഇറ്റിച്ച ശേഷം ചെറുചവണ ഉപയോഗിച്ച്; തന്റെ ആദ്യ ദിനത്തിലെ അസാധാരണ അനുഭവം ഡോക്ടർ പങ്കുവെച്ചത് സോഷ്യൽ മീഡിയയിലൂടെ

വേദനയുമായി എത്തിയ രോഗിയുടെ ചെവിയിൽ ഡോക്ടർ കണ്ടത് ജീവനുള്ള പല്ലിയെ; ഫിസിഷ്യനായ വരന്യ പല്ലിയെ പുറത്തെടുത്തത് അനസ്തീഷ്യ ചെവിയിൽ ഇറ്റിച്ച ശേഷം ചെറുചവണ ഉപയോഗിച്ച്; തന്റെ ആദ്യ ദിനത്തിലെ അസാധാരണ അനുഭവം ഡോക്ടർ പങ്കുവെച്ചത് സോഷ്യൽ മീഡിയയിലൂടെ

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക്: ഡോക്ടറായി ജോലിയിൽ പ്രവേശിച്ച യുവതിക്ക് ആദ്യദിനത്തിൽ കിട്ടിയത് ഏറ്റവും വിചിത്രമായ കേസ്. ചെവി വേദനയുമായെത്തിയ സ്ത്രീയെ പരിശോധിച്ച യുവതി ഞെട്ടിപ്പോയി ജീവനുള്ള ഒരു പല്ലിയായിരുന്നു സ്ത്രീയുടെ ചെവിക്കുള്ളിൽ. ഡോക്ടറായുള്ള ആദ്യ ദിവസത്തെ അനുഭവം ഫേസ്‌ബുക്കിൽ പങ്കുവച്ച തായ്‌ലന്റിലെ ഡോക്ടറായ വരന്യ നഗത്താവെയുടെ കുറിപ്പും ചിത്രവും ആഗോള തലത്തിൽ തന്നെ വാർത്തകളിൽ നിറയുന്നു. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ രാജവീഥി ആശുപത്രിയിലെ ആദ്യ ദിനം സംബന്ധിച്ചാണ് വരന്യ നഗത്താവെ ഫേസ്‌ബുക്കിൽ എഴുതിയത്.

ജൂൺ 24 തിങ്കളാഴ്ചയാണ് ആശുപത്രിയിൽ ഫിസിഷ്യനായി 25കാരിയായ യുവതി ചാർജ്ജെടുത്തത്. രണ്ട് ദിവസമായി ചെവി വേദനയാണെന്ന് പറഞ്ഞാണ് ഒരു രോഗി വരന്യ നഗത്താവെയെ സമീപിച്ചത്. പരിശോധിക്കുമ്പോൾ ഡോക്ടർ രോഗിയുടെ ചെവിയിൽ കണ്ടത് പല്ലിയെ. അത് ചെവിക്ക് ഉള്ളിൽ ജീവനോടെ തന്നെയാണ് കണ്ടെത്തിയത്. ഇതിന്റെ അനക്കമായിരുന്നു ഇവരുടെ രോഗിക്ക് ചെവി വേദന ഉണ്ടാക്കിയത്. പിന്നീട് രോഗിയുടെ ചെവിയിൽ ഡോക്ടർ അനസ്‌ത്യേഷ്യ തുള്ളി ഇറ്റിച്ച ശേഷം ചെറുചവണ ഉപയോഗിച്ച് പല്ലിയെ പുറത്ത് എത്തിച്ചു. വെറും പല്ലിക്കുഞ്ഞ് ആയിരുന്നില്ല അത്, വലിയ പല്ലി തന്നെയായിരുന്നു. അതിന് ജീവനും ഉണ്ടായിരുന്നു ഡോക്ടർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പല്ലിയുടെ ചിത്രം ഫേസ്‌ബുക്കിലൂടെ ഡോക്ടർ വരന്യ നഗത്താവെ പങ്കുവച്ചു. ഇതായിരുന്നു എന്റെ ഈ ദിവസത്തെ അവസാന കേസ്, ഞാൻ വലിയ ചിന്ത കുഴപ്പത്തിലാണ്. എങ്ങനെയായിരിക്കും ചെവിയുടെ ചെറിയ ദ്വാരത്തിലൂടെ ഈ പല്ലി ആ ചെവിയിൽ കയറിയിരിക്കുക എന്നും ഡോക്ടർ കുറിച്ചു.

പുറത്തെടുത്ത പല്ലിക്ക് വാൽ ഉണ്ടായിരുന്നില്ല. വരന്യയ്ക്ക് വീണ്ടും ടെൻഷനായി. ഇത്രവലിയ പല്ലിയുടെ വാൽ ചെവിക്കുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്ന സംശയം ഡോക്ടർക്കുണ്ടായി. ഇതേ തുടർന്ന് ഒരു സെക്കൻഡ് ഒപ്പീനിയനായി ഒരു ഇഎൻടി വിദഗ്ധന്റെ സഹായം തേടി. എന്നാൽ, ചെവിക്കുള്ളിൽ പല്ലിയുടെ വാൽ കണ്ടെത്താനായില്ല. കൃത്യമായ ഇടപെടലിലൂടെ പല്ലിയെ ചെവിയിൽ നിന്നും നീക്കം ചെയ്തതിന് സീനിയർ ഡോക്ടറുടെ അഭിനന്ദനവും യുവതിക്ക് ലഭിച്ചു.

ജിങ്-ജോക്ക് എന്ന് തായ്‌ലാന്റിൽ വിളിക്കപ്പെടുന്ന പല്ലിയാണ് രോഗിയുടെ ചെവിയിൽ കുടുങ്ങിയത് എന്നാണ് റിപ്പോർട്ട്. ചെറിയ പല്ലിയാണ് രോഗിയുടെ ചെവിയിൽ കയറിയതെങ്കിൽ 10 സെന്റിമീറ്റർവരെ ഇവ മുതിർന്നാൽ വളരും. ഒപ്പം ഇവ സ്വന്തമായി വളരെ അസ്വസ്തമായ ശബ്ദവും ഉണ്ടാക്കും. ഇളം ബ്രൗൺ നിറത്തിലാണ് ഈ പല്ലി കാണപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP