Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ബലൂചിസ്ഥാനിൽ അപ്രത്യക്ഷരാകുന്നവർക്ക് വേണ്ടി ശബ്ദമുയർത്തിയ സബീൻ മഹമൂദ്

പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ബലൂചിസ്ഥാനിൽ അപ്രത്യക്ഷരാകുന്നവർക്ക് വേണ്ടി ശബ്ദമുയർത്തിയ സബീൻ മഹമൂദ്

കറാച്ചി: പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക സബീൻ മഹമൂദി വെടിയേറ്റ് മരിച്ചു. കറാച്ചിയിൽ ഒരു പൊതു പരിപാടിക്ക് ശേഷം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന സബീനയെ പിന്തുടർന്ന് ഇവർക്കും അമ്മയക്കുമെതിരെ അക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. വെടിവെയ്‌പ്പിൽ സബീന്റെ മാതാവിനും ഗുരുതരമായി പരിക്കേറ്റു.

ബലൂചിസ്ഥാനിൽ അപ്രത്യക്ഷരാകുന്നവർക്ക് വേണ്ടി ശബ്ദമുയർത്തിയാണ് സബീൻ ലോകശ്രദ്ധയാകർഷിക്കുന്നത്. പാക് സർക്കാരിനെയും രഹസ്യാന്വേഷണ ഏജൻസിയാ ഐ.എസ്.ഐയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ അവർ കാണാതാകലുകൾക്ക് പിന്നിൽ സർക്കാരാണെന്ന് അക്കമിട്ട് നിരത്തി ആരോപിച്ചിരുന്നു.

തീവ്രവാദ വേട്ടയുടെ പേരിൽ പാക് സർക്കാർ നടത്തിയ മനുഷ്യാവകാശ ധ്വംസനത്തെ സബീൻ ചോദ്യം ചെയ്തു. മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും സബീൻ തന്നെ മുൻകയ്യെടുത്ത് ടി.ടു.എഫ് എന്ന പേരിൽ ഒരു കൾച്ചറൽ സെന്റർ തുടങ്ങിയിരുന്നു. അൺ സൈലൻസിങ് ബലൂചിസ്താൻ എന്ന പേരിൽ നടന്ന ഒരു പരിപാടിയിൽ പ്രസംഗിച്ച ശേഷം മടങ്ങവെയാണ് സബീൻ മഹ്മൂദിനെതിരെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം ലാഹോർ യൂണിവേഴ്‌സിറ്റിയിൽ സബീൻ ഇതേ വിഷയത്തിൽ നടത്താനിരുന്ന സംവാദം സര്ക്കാർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ചർച്ച സ്വന്തം സ്ഥാപനത്തിൽ തന്നെ നടത്താൻ നിശ്ചയിച്ചത്. മനുഷ്യാവകാശ പ്രശ്‌നങ്ങളെ നിയമത്തിന്റെ വഴിയിൽ നേരിടുന്ന ഒരു വക്കീൽ കൂടിയായിരുന്നു ഇവർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP