Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി: വിർജിനിറ്റി നഷ്ടപ്പെട്ടത് പതിമൂന്നാം വയസിൽ: വയസായ ഒരു സ്ത്രീയുമായി ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു: വിചിത്ര വാദങ്ങളുമായി ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ

അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി: വിർജിനിറ്റി നഷ്ടപ്പെട്ടത് പതിമൂന്നാം വയസിൽ: വയസായ ഒരു സ്ത്രീയുമായി ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു: വിചിത്ര വാദങ്ങളുമായി ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ

മറുനാടൻ മലയാളി ബ്യൂറോ

 ബ്യൂണസ് ഐറീസ്:  അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയിരുന്നതായി ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വെളിപ്പെടുത്തൽ. അർജന്റീന സ്പോർട്സ് ചാനലായ ടൈക്കിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിചിത്രമായ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരിക്കൽ, ഞാൻ മദ്യപിച്ച് കഴിഞ്ഞതിന് ശേഷം, എന്നെ മൂന്ന് ദിവസത്തോളം കാണാതെ പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അന്യഗ്രഹ ജീവികളുടെ പേടകത്തിലായിരുന്നു ഞാനെന്നാണ എല്ലാവരും പറഞ്ഞത്. അവരെന്നെ കൊണ്ടുപോയി.

അതിനെ കുറിച്ച് എനിക്ക് നിങ്ങളോട് പറയാനാവില്ല മറഡോണ പറഞ്ഞു. എന്നാൽ പറക്കും തളികകളിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് മുൻ നപോളി താരം മറുപടി പറഞ്ഞില്ല. എന്നാൽ, വിർജിനിറ്റി നഷ്ടപ്പെട്ടതിനെ കുറിച്ചും മറഡോണ വെളിപ്പെടുത്തി. എന്റെ 13ാം വയസിൽ വയസായ ഒരു സ്ത്രീയുമായിട്ടാണ് ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. അവർ ആ സമയം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും മറഡോണ പറയുന്നു.


1997ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച മറഡോണ ഇപ്പോൾ ഗിമ്നാസിയ ഡെ ലാ പ്ലാറ്റയുടെ പരിശീലകനാണ്. കളിക്കുന്ന സമയം നിരവധി വട്ടം രാത്രി ഒരുപോള കണ്ണടയ്ക്കാതെ പിറ്റേ ദിവസം തനിക്ക് കളിക്കാൻ ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ പറയുന്നു. ഡിന്നർ പാർട്ടി നടത്തിയാൽ ആരെയെല്ലാം വിളിക്കും എന്ന ചോദ്യത്തിന് ഫിദൽ കാസ്ട്രോ, ഹ്യൂഹോ ഷാവേസ്, ബ്രസീലിയൻ മുൻ പ്രസിഡന്റ് ലുല, അർജന്റീനിയൻ മുൻ പ്രസിഡന്റ് നെസ്റ്റർ കിർച്ച്നർ, അർജന്റീനിയൻ മുൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, അർജന്റീനിയൻ മുൻ പ്രസിഡന്റ് ക്രിസ്റ്റിന് കിർച്ച്നർ എന്നിവരുടെ പേരാണ് മറഡോണ പറഞ്ഞത് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ഡീ​ഗോ മറ‍ഡോണയ്ക്ക് സാധിക്കുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ചുള്ള വിവാ​ദ പരമാർശങ്ങൾ വരെ താരം നടത്തിയിട്ടുണ്ട്. സാൻ ലൂയിസ് ആരാധകരേയും മാധ്യമപ്രവർത്തകരേയും മറഡോണ തല്ലാനൊരുങ്ങിയ വാർത്തകൾ ഏറെ വിവാദമായിരുന്നു.

മത്സരത്തിനിടെ മറഡോണ ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ ഏറെ ചർച്ചാവിഷയമായി. വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP