Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദർ തെരേസയെ കണ്ടതോടെ ആകെ മാറിയ ഡയാന പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കാൻ തീരുമാനിച്ചിരിക്കവെ മരണം എത്തി; മദർ നൽകി കൊന്തകൾ രാജകുമാരിയെ ആകെ മാറ്റിയെന്ന് സൂചിപ്പിക്കുന്ന കത്തുകൾ പുറത്ത്

മദർ തെരേസയെ കണ്ടതോടെ ആകെ മാറിയ ഡയാന പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കാൻ തീരുമാനിച്ചിരിക്കവെ മരണം എത്തി; മദർ നൽകി കൊന്തകൾ രാജകുമാരിയെ ആകെ മാറ്റിയെന്ന് സൂചിപ്പിക്കുന്ന കത്തുകൾ പുറത്ത്

ഢംബരത്തിന്റെയും ധൂർത്തിന്റെയും പേരിൽ ഏറെ ചീത്തപ്പേരുണ്ടാക്കിയിരുന്ന ഡയാന രാജകുമാരിയെ പിൽക്കാലത്ത് മദർ തെരേസ ഏറെ സ്വാധീനിച്ചിരുന്നുവെന്ന പുതിയ റിപ്പോർട്ട് പുറത്ത് വന്നു. മദർ തെരേസയെ കണ്ടതോടെ ആകെ മാറിയ ഡയാന പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കാൻ തീരുമാനിച്ചിരിക്കവെ മരണം എത്തുകയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. മദർ നൽകി കൊന്തകൾ രാജകുമാരിയെ ആകെ മാറ്റിയെന്ന് സൂചിപ്പിക്കുന്ന കത്തുകൾ പുറത്ത് വന്നിട്ടുണ്ട്. ചാൾസുമായി വേർപിരിഞ്ഞ പ്രതിസന്ധി ഘട്ടത്തിൽ ഡയാന കൊൽക്കത്തയിലെ മദറിന്റെ കോൺവെന്റ് സന്ദർശിച്ചപ്പോഴായിരുന്നു രാജകുമാരിക്ക മനംമാറ്റമുണ്ടായത്.

കൊൽക്കത്തിയിലേക്കുള്ള തന്റെ യാത്ര എത്തരത്തിലാണ് തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി മറിച്ചതെന്ന് ഡയാന ഈ കത്തുകളിലൂടെ വെളിപ്പെടുത്തുന്നു. മദർ തെരേസയുടെ കോൺവെന്റിലെ കന്യാസ്ത്രീകൾ തന്നെ വളരെയധികം സ്വാധീനിച്ചിരുന്നുവെന്നും ഡയാന വെളിപ്പെടുത്തുന്നു.1992 ഫെബ്രുവരിയിൽ കോൺവെന്റിലെ രോഗികളായ കുട്ടികളെ കണ്ടതിന് ശേഷം ഡയാന ഒരു പ്രാർത്ഥനാഗീതം എഴുതുകയും അത് ലണ്ടനിലെ തന്റെ ബട്ട്‌ലറായ പോൾ ബറെലിന് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീകളുമായി പ്രാർത്ഥിച്ചതിന് ശേഷം തന്റെ മനസിന് കാര്യമായ മാറ്റമുണ്ടായിരിക്കുന്നുവെന്നു അഗതികൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഉത്തേജനമുണ്ടായെന്നും ഡയാന ഈ പ്രാർത്ഥനാഗീതത്തിലൂടെ വ്യക്തമാക്കിയിരുന്നു.

സിസ്റ്റർമാർ തനിക്ക് വേണ്ടി പ്രാർത്ഥിച്ചത് ആഴത്തിലുള്ള ആത്മീയാനുഭവമാണുണ്ടാക്കിയതെന്നും കോൺവെന്റ് സന്ദർശിച്ചതോടെ വളരെ വർഷങ്ങളായി താൻ തേടിക്കൊണ്ടിരുന്ന വഴി മുന്നിൽ തെളിഞ്ഞിരുന്നുവെന്നും ഡയാന വെളിപ്പെടുത്തുന്നു. തന്നെ സിസ്റ്റർ ഫെഡെറിക്കയാണ് ഇവിടുത്തെ ചാപ്പലിലേക്ക് നയിച്ചിരുന്നതെന്നും ഇവിടെ വച്ച് താൻ നിരവധി സിസ്റ്റർമാർക്കൊപ്പം പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഡയാന എഴുതുന്നു. ഡയാനയെ കാണുന്ന വേളയിൽ മദർ തെരേസ വളരെ രോഗാതുരയായിരുന്നുവെന്നും വെളിപ്പെട്ടിരുന്നു. ഈ സന്ദർശനവേളയിൽ മദറും ഡയാനയും വളരെ അടുത്ത് പെരുമാറിയിരുന്നുവെന്നാണ് ഇപ്പോൾ 59 വയസുള്ള പോൾ ബറെൽ വെളിപ്പെടുത്തുന്നത്.

ആ സന്ദർഭത്തിൽ ഡയാന വളരെയധികം ആത്മീയതയോട്അടുത്തിരുന്നുവെന്നും രോഗികളായ കുട്ടികൾക്കും സിസ്റ്റർമാർക്കുമൊപ്പം പ്രാർത്ഥിച്ചപ്പോൾ രാജകുമാരിക്ക് മുന്നിൽ പുതിയ വഴി തുറപ്പെട്ടുവെന്നും ഈ മുൻ ബട്ട്‌ലർ ഓർക്കുന്നു. ഈ ഇന്ത്യൻ സന്ദർശനത്തിനിടെയായിരുന്നു ഡയാന താജ്മഹലിന് മുന്നിൽ ഏകയായി ഇരിക്കുന്ന പ്രശസ്ത ചിത്രം പകർത്തപ്പെട്ടിരുന്നത്.. ഈ കോൺവെന്റ് സന്ദർശനത്തിലൂടെ തന്റെ ജീവിതത്തിൽ എന്നെന്നേക്കുമായി ഒരു മാറ്റമുണ്ടായിരിക്കുന്നുവെന്നാണ് ഡയാന തന്നോട് വെളിപ്പെടുത്തിയിയിരുന്നതെന്നും ബറെൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP