Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക; ബംഗ്ലാദേശിൽ പടുകൂറ്റൻ റാലി; ഇമ്മാനുവേൽ മക്രോണിന്റെ കോലം കത്തിച്ചു

ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക; ബംഗ്ലാദേശിൽ പടുകൂറ്റൻ റാലി; ഇമ്മാനുവേൽ മക്രോണിന്റെ കോലം കത്തിച്ചു

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ പതിനായിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ കോലം കത്തിച്ചു. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

ഏകദേശം 40000 ആളുകൾ മാർച്ചിൽ പങ്കെടുത്തെന്ന് പൊലീസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് എംബസിക്ക് മുന്നിലാണ് മാർച്ച് അവസാനിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശത്തെ തുടർന്നാണ് മാക്രോണിനെതിരെ വിവിധ ഇസ്ലാമിക രാജ്യങ്ങൾ രംഗത്തെത്തിയത്.

പാരിസിൽ പ്രവാചകന്റെ കാർട്ടൂൺ ക്ലാസെടുക്കുന്നതിനിടെ പ്രദർശിപ്പിച്ചതിനെ തുടർന്ന് തീവ്രവാദികൾ അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടർന്നായിരുന്നു മക്രോണിന്റെ പ്രസ്താവന. മക്രോണിന്റെ പ്രസ്താവനയെ അപലപിച്ച് പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP