Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജ ഉപ ഭരണാധികാരി ശൈഖ് അഹ്‌മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്നുദിവസത്തെ ദുഃഖാചരണം

ഷാർജ ഉപ ഭരണാധികാരി ശൈഖ് അഹ്‌മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്നുദിവസത്തെ ദുഃഖാചരണം

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഷാർജ സുപ്രീം കൗൺസിൽ അംഗവും ഉപ ഭരണാധികാരിയുമായ ശൈഖ് അഹ്‌മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമിയുടെ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഉപഭരണാധികാരിയുടെ വിയോഗത്തിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഉപ ഭരണാധികാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഷാർജയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനിൽനിന്ന് മൃതദേഹം ഷാർജയിൽ എത്തുന്നത് മുതലായിരിക്കും ദുഃഖാചരണം. ദേശീയപതാകകൾ പകുതി താഴ്‌ത്തിക്കെട്ടും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരി അനുശോചനം നേരിട്ട് സ്വീകരിക്കില്ലെന്ന് ഷാർജ മീഡിയാ ഓഫീസ് അറിയിച്ചു. പ്രത്യേക ഫോൺനമ്പറുകൾ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP