Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിൻലൻഡിലും സ്വീഡനും പിന്നാലെ ഡെന്മാർക്കിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ; രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകുന്നത് വനിതാ നേതാവ്; സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മെയ്‌റ്റെ ഫ്രെഡറിക്സൻ പ്രധാനമന്ത്രിയാകുന്നത് 41ാം വയസിൽ

ഫിൻലൻഡിലും സ്വീഡനും പിന്നാലെ ഡെന്മാർക്കിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ; രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകുന്നത് വനിതാ നേതാവ്; സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മെയ്‌റ്റെ ഫ്രെഡറിക്സൻ പ്രധാനമന്ത്രിയാകുന്നത് 41ാം വയസിൽ

മറുനാടൻ ഡെസ്‌ക്‌

കോപ്പൻഹേഗൻ; ഡെന്മാർക്കിൽ ഇടതുകക്ഷികളുടെ പിന്തുണയോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ന്യൂനപക്ഷ സർക്കാർ രൂപീകരിക്കും.ഈ വർഷം ഫിൻലൻഡിലും സ്വീഡനിലും ഇടതുസർക്കാരുകളാണ് അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഡെന്മാർക്കിലും ഇടതിന്റെ പിന്തുണയോടെ സർക്കാർ അധികാരമേൽക്കുന്നത്.

സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മെയ്‌റ്റെ ഫ്രെഡറിക്സൻ (41) രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. കഴിഞ്ഞ 5 നു നടന്ന തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ വന്നതോടെ ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് 5 ഇടതുകക്ഷികളുടെ പിന്തുണയോടെ മെയ്‌റ്റെ ഫ്രെഡറിക്സൻ പ്രധാനമന്ത്രിയാകാൻ ധാരണയായത്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക, കുടിയേറ്റ നയം എന്നീ വിവാദ വിഷയങ്ങളിൽ അടക്കം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു സർക്കാർ രൂപീകരണം.ഇടത്,മധ്യ ഇടത് പാർട്ടികളുമായി സഹകരിച്ച് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുമെന്ന് മെറ്റെ തന്നെയാണ് വ്യക്തമാക്കിയത്.

ഇടത് പാർട്ടികളുമായി നടന്ന ദീർഘ ചർച്ചകൾക്ക് ഒടുവിൽ തങ്ങൾ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയെന്ന് മെറ്റെ പറഞ്ഞു. ബുധാഴ്ച പാർട്ടികളുമായുള്ള കരാർ സമർപ്പിക്കുമെന്നും വ്യാഴാഴ്ച സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. മൂന്നാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടികൾ തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.

സാമ്പത്തിക, കാലാവസ്ഥ നയങ്ങളിൽ ഊന്നിയാണ് ചർച്ചകൾ നടന്നത്. പുതിയ കാലാവസ്ഥ നയം രൂപീകരിക്കണമെന്നായിരുന്നു ഇടത് പാർട്ടികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത് സോഷ്യൽ ഡെമോക്രാറ്റുകൾ അംഗീകരിച്ചു. പുതിയ കാലാവസ്ഥ നയത്തിന്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ തോത് 70ശതമാനം കുറയ്ക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും മെറ്റെ വ്യക്തമാക്കി.

ലിബറൽ പാർട്ടിക്കെതിരെ 25.9 ശതമാനം വോട്ടുകൾ നേടിയാണ് മുഖ്യ പ്രതിപക്ഷമായിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെ, 179അംഗ പാർലമെന്റിൽ 91 സീറ്റുകൾ മെറ്റെയുടെ മുന്നണിക്ക് ലഭിക്കും. വലതുപക്ഷത്തിന് 79 സീറ്റുകൾ മാത്രമാണ് നേടാനായത്.

അഭയാർത്ഥികളുടെ കാര്യത്തിൽ വലതുപക്ഷ പാർട്ടികളുടെ സമാന നിലപാട് തന്നെയാണ് സോഷ്യൽ ഡെമോക്രാറ്റുകളും തുടർന്ന് വന്നത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുമായുള്ള കരാറിൽ, ഈ നയത്തിൽ മാറ്റം വരുത്തുമെന്നും അഭയാർത്ഥികളെ ക്വാട്ട സംവിധാനം ഏർപ്പെടുത്തി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP