Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി പാക്കിസ്ഥാനിൽ; ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ ഡെബ്ബി എബ്രഹാംസ്‌ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു

ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി പാക്കിസ്ഥാനിൽ; ദുബായ് വഴി പാക്കിസ്ഥാനിലെത്തിയ ഡെബ്ബി എബ്രഹാംസ്‌ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാംസ്‌ പാക്കിസ്ഥാനിൽ. ഡൽഹി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് തിരിച്ചയച്ച ഡെബ്ബി എബ്രഹാം ദുബായ് വഴി പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനത്തിലും ഡെബ്ബി പങ്കെടുത്തു. ലേബർ പാർട്ടി എംപി ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്. കശ്മീർ തർക്കത്തിൽ ബ്രിട്ടീഷ് പാർലമെന്റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവർ.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഡെബ്ബി എബ്രഹാംസ്‌  ഇന്ത്യൻ സർക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിസ നിഷേധിക്കപ്പെട്ടെന്ന് അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് സഹായി ഹർപ്രീത് ഉപൽ വാർത്താഏജൻസിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. അംഗീകാരമുള്ള വിസയില്ലാത്തതിനാലാണ് ഇവരെ തടഞ്ഞതെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വിശദീകരണം.

ഡെബ്ബി എബ്രഹാംസ്‌  പാക് അനുകൂലയാണെന്നും അവർക്ക് വിസ നിഷേധിച്ചതിൽ പ്രശ്‌നമില്ലെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവന ഡെബ്ബി മുമ്പും നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനുമായും ഐഎസ്‌ഐയുമായും ഇവർക്ക് ബന്ധമുണ്ടെന്നും സിങ്‌വി വ്യക്തമാക്കി. വിഘടന വാദി നേതാവ് നജാബത് ഹുസൈൻ വഴിയാണ് ഡെബ്ബി എബ്രഹാംസ്‌ പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെടുന്നതെന്ന് ഇന്ത്യൻ ഇന്റലിന്റ്‌സ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP