Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്‌സിനേഷൻ: രണ്ടാം ഡോസിന് കാലദൈർഘ്യം വരുത്തുന്നത് ഗുണകരമാകുമെന്ന് പഠന റിപ്പോർട്ട്; മരണ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ

കോവിഡ് വാക്‌സിനേഷൻ: രണ്ടാം ഡോസിന് കാലദൈർഘ്യം വരുത്തുന്നത് ഗുണകരമാകുമെന്ന് പഠന റിപ്പോർട്ട്; മരണ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: കോവിഡ് വാക്‌സിനേഷൻ രണ്ട് ഡോസുകൾ തമ്മിലുള്ള ദൈർഘ്യം വർദ്ധിപ്പിച്ചത് മരണനിരക്ക് കുറയ്ക്കാൻ സാഹായകമാകുന്നതായി പഠന റിപ്പോർട്ട്. ഒരു ഡോസ് നൽകിയതിന് ശേഷം രണ്ടാം ഡോസിനുള്ള കാലദൈർഘ്യം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് കണ്ടെത്തൽ.

രണ്ടാം ഡോസ് നൽകുന്നത് നീട്ടുന്നതിലൂടെ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറയ്ക്കുന്നതിലടക്കം ഫലം കണ്ടേക്കാമെന്ന്ാണ് ഗവേഷണം നടത്തിയ യുഎസിലെ മെഡിക്കൽ സെന്ററുകളുടെ ശൃംഖലയായ മയോ ക്ലിനിക്കിലെ ശാസ്ത്രജ്ഞർ പറയുന്നത്.

സമാനമായ രീതിയിൽ ബ്രിട്ടനിൽ രണ്ടാമത്തെ കോവിഡ് വാക്‌സിൻ ഡോസുകൾ വൈകിപ്പിക്കാനുള്ള തീരുമാനത്തിലൂടെ ആയിരക്കണക്കിന് ജീവൻ രക്ഷിച്ചതായും ഗവേഷണത്തിൽ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, രണ്ടാമത്തെ ഡോസ് വാക്‌സിനേഷൻ ശുപാർശ ചെയ്യപ്പെട്ടിരുന്ന വ്യവസ്ഥകൾക്കപ്പുറത്തേക്ക് നീട്ടിയപ്പോൾ മരണനിരക്കിനെ എങ്ങനെ ബാധിക്കുന്നുവെന്നാണ് പരിശോധിച്ചത്.

ടോപ്പ്-അപ്പ് ഡോസുകൾ മൂന്നാഴ്ചയിൽ കൂടുതൽ ഇടവിട്ടാൽ മരണം അഞ്ചിലൊന്ന് വരെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണം. ഒരു കുത്തിവയ്‌പ്പിനുശേഷം കോവിഡ് മരണത്തെ 90 ശതമാനം കുറച്ച വാക്‌സിനുകളിലാണ് ആ രീതിയിൽ മികച്ച ഫലപ്രാപ്തി തെളിയിക്കപ്പെട്ടിരിക്കുന്നത്.

അതേ സമയം ആദ്യ ഡോസ് ഫലപ്രാപ്തി 80 ശതമാനമുള്ള വാക്സിനുകളുടെ കണക്ക് ഏകദേശം 11 ശതമാനമാണ്, ബ്രിട്ടനിൽ ഉപയോഗിക്കുന്ന ഫൈസർ, അസ്ട്രസെനെക്ക വാക്‌സിനുകളുടെ ഫലപ്രാപ്തിയാണ് പഠനവിധേയമാക്കിയത്.

ജനുവരിയിൽ, ബ്രിട്ടനിൽ വാക്‌സിനേഷന്റെ രണ്ടാമത്തെ ഡോസുകൾ മൂന്നാഴ്ച മുതൽ മൂന്ന് മാസം വരെ പിന്നോട്ട് നീക്കിയപ്പോൾ അത് കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിഫലിച്ചിരുന്നതായി പറയുന്നു. അതുവരെ വാക്‌സിനുകളുടെ മിക്ക പരീക്ഷണങ്ങളും 21 ദിവസങ്ങൾക്കിടയിൽ ഡോസുകൾ ഇടവിടുമ്പോഴുള്ള സുരക്ഷയും ഫലപ്രാപ്തിയും മാത്രമാണ് വിലയിരുത്തിയിരുന്നത്.

യു എസിൽ നടത്തിയ പഠനത്തിലും സമാനമായ മാറ്റമാണ് കണ്ടെത്തിയത്. ആറുമാസ കാലയളവിലെ നിരവധി സാഹചര്യങ്ങളും അവ അണുബാധയെയും ആശുപത്രി പ്രവേശനത്തെയും മരണത്തെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് ഗവേഷകർ പരിശോധിച്ചത്.

ഒരു ഡോസ് കഴിഞ്ഞ് രണ്ടാമത്തെ ഡോസിനുള്ള കാലദൈർഘ്യം നീട്ടുന്നതിലൂടെ ഒരു ലക്ഷം ആളുകൾക്ക് 47 മുതൽ 26 വരെ മരണം കുറയ്ക്കാനായെന്നാണ് കണ്ടെത്തൽ.

90 ശതമാനമോ അതിൽ കൂടുതലോ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള വാസ്‌കിനുകളുടെ രണ്ടാമത്തെ കുത്തിവയ്‌പ്പ് വൈകിയാൽ രാജ്യങ്ങൾക്ക് മരണനിരക്ക് ഒരു ലക്ഷത്തിന് 226 പേരുടെയോ ഏറ്റവും കുറഞ്ഞാൽ 179 പേരുടേയോ മരണം ഒഴിവാക്കാനാകുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഏറെക്കുറെ 20 ശതമാനം വരെ.

80 ശതമാനം ഫലപ്രദമായ വാക്‌സിനുകൾക്കാണ് ഈ രീതി പരിഗണിക്കപ്പെടുന്നതെങ്കിൽ മരണനിരക്ക് 233 ൽ നിന്ന് 207 ആയി ചുരുങ്ങാം. അതായത് പതിനൊന്ന് ശതമാനം വ്യതിയാനം ഉണ്ടാകാമെന്നാണ് പഠന റിപ്പോർട്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP