Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ദീപാവലി ദിന നിയമം' എന്ന് പേരിലെ ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതി പരിഗണനയിൽ; ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലിക്ക് ഇനി അമേരിക്കയിലും അവധി?

'ദീപാവലി ദിന നിയമം' എന്ന് പേരിലെ ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതി പരിഗണനയിൽ; ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലിക്ക് ഇനി അമേരിക്കയിലും അവധി?

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലിക്ക് ഇനി അമേരിക്കയിലും അവധി? ദീപാവലി അവധി ദിനമാക്കാനാണ് നീക്കം. ഇതിനുള്ള ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും ഡെമോക്രാറ്റുമായ ഗ്രേസ് മേംഗ് ആണ് അവതരിപ്പിച്ചത്.

അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് ദീപാവലിയെന്ന് ഗ്രേസ് മേംഗ് പറഞ്ഞു. 'ദീപാവലി ദിന നിയമം' എന്ന് പേരിട്ട ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതിക്ക് വിട്ടിരിക്കുകയാണ്. സഭയിലും സെനറ്റിലും പാസാകേണ്ടതുണ്ട്. ശേഷം പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടാൽ യു.എസിലെ 12ാമത്തെ ഫെഡറൽ അവധി ദിനമായി മാറും.

ബില്ലിനെ വിവിധ സംഘടനകളും യു.എസിലെ ഏഷ്യൻ വംശജരായ കോൺഗ്രസ് അംഗങ്ങളും സ്വാഗതം ചെയ്തു. പെൻസിൽവേനിയ സംസ്ഥാനത്ത് കഴിഞ്ഞ ദീപാവലി അവധി ദിനമായിരുന്നു.ദീപാവലിക്ക് ന്യൂയോർക്ക് സിറ്റിയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മേയർ എറിക് ആഡംസ് കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP