Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ലണ്ടനിലെ ലേഖകനെ വിളിച്ച് ഡയാന പറഞ്ഞത് എന്തൊക്കെ..? കാമിലയെയും ഡോഡിയെയും കുറിച്ച് എന്തെങ്കിലും പറഞ്ഞോ...? ഒരു മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ലണ്ടനിലെ ലേഖകനെ വിളിച്ച് ഡയാന പറഞ്ഞത് എന്തൊക്കെ..? കാമിലയെയും ഡോഡിയെയും കുറിച്ച് എന്തെങ്കിലും പറഞ്ഞോ...? ഒരു മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

യാന രാജകുമാരിയുടെ ജീവിതത്തെും മരണത്തെയും ചുറ്റിപ്പറ്റി എന്നും വിവാദങ്ങളും നിഗൂഢതകളും നിറഞ്ഞ് നിന്നിട്ടുണ്ട്. മരണത്തിന്റെ 20ാം വാർഷികത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിലും അത് അനുസ്യൂതം തുടരുകയാണ്. പാരീസിൽ വച്ച് കാറപകടത്തിൽ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ഡയാന ലണ്ടനിലെ ലേഖകനെ വിളിച്ച് മറ്റാരോടും പറയാത്ത ചില രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാമിലയെയും തന്റെ കാമുകൻ ഡോഡിയെയും കുറിച്ചും ചില കാര്യങ്ങൾ അപ്പോൾ പറഞ്ഞിരുന്നുവെന്നും സൂചനയുണ്ട്.

റിച്ചാർഡ് കേ എന്ന മാധ്യമപ്രവർത്തകനാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതിരാവിലെ വന്ന ആ ഫോൺ കാൾ മണിക്കൂറുകളോളം നീണ്ടിരുന്നുവെന്നും റിച്ചാർഡ് ഓർക്കുന്നു. ഒരു പക്ഷേ അത് ഡയാനയുടെ ഏറ്റവും അവസാന ഫോൺവിളിയാകാനും സാധ്യതയുണ്ടെന്നാണ് അദ്ദേഹം അനുമാനിക്കുന്നത്. സാർഡീനിയയിൽ വച്ചായിരുന്നു അപ്പോൾ ഡയാന വിളിച്ചിരുന്നതെന്നും ഡോഡി ഫയെദ് കുടുംബത്തിന്റെ ഗൾഫ്‌സ്ട്രീം ജെറ്റ് പറന്നുയരാൻ വിഷമങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും താൻ അതിലാണ് വരേണ്ടതെന്നും ഡയാന അന്ന് തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് റിച്ചാർഡ് പറയുന്നു.

വിമാനം വൈകുന്ന കാരണത്താൽ തനിക്ക് ആ ഞായറാഴ്ച വരെ കെൻസിങ്ടൺ പാലസിലെത്താൻ സാധിക്കില്ലെന്നും രാജകുമാരി റിച്ചാർഡിനെ അറിയിച്ചിരുന്നു. അവർ എപ്പോഴും കൃത്യത പാലിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും എവിടെയും പറഞ്ഞ സമയത്ത് എത്തിയിരുന്നുവെന്നും റോയൽ ലേഖകൻ കൂടിയായ റിച്ചാർഡ് ഓർക്കുന്നു. തനിക്ക് വിമർശനങ്ങൾ മാത്രം ലഭിച്ച് കൊണ്ടിരിക്കുന്നതിനാൽ പബ്ലിക്ക് ഡ്യൂട്ടികളിൽ നിന്നും വിട വാങ്ങുകയാണെന്നാണ് അവസാനത്തെ ഫോൺവിളിയിൽ ഡയാന വ്യക്തമാക്കിയിരുന്നതെന്ന് റിച്ചാർഡ് വെളിപ്പെടുത്തുന്നു.

ഇതിന്റെഭാഗമായി താൻ റെഡ്‌ക്രോസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോവുകയാണെന്നും ഡയാന അന്ന് ആ ഫോൺ വിളിയിലൂടെ വ്യക്തമാക്കിയിരുന്നു. കുനാർഡ് ഷിപ്പിങ് ലൈനിൽ റെഡ്‌ക്രോസിന് വേണ്ടിയുള്ള ഫണ്ട് റൈസിങ് ഇവന്റിൽ താൻ സജീവമായി പങ്കെടുത്തതിന്റെ പേരിൽ കൊട്ടാരത്തിന് അസംതൃപ്തിയുണ്ടായിരുന്നുവെന്നും അതാണ് റെഡ്‌ക്രോസുമായുള്ള ബന്ധം വിടുന്നതെന്നും ഡയാന വെളിപ്പെടുത്തിയിരുന്നു.താൻ പുതിയൊരു മാർഗത്തിൽ ചരിക്കാൻ പദ്ധതിയിടുന്നുവെന്നും തന്റെ വിധി താൻ തന്നെ തീരുമാനിക്കുന്ന മാർഗമായിരിക്കും അതെന്നും രാജകുമാരി വ്യക്തമാക്കിയിരുന്നു.

ഡോഡിയുടെ പിതാവും ഈജിപ്ഷ്യൻ മില്യയണറുമായ മുഹമ്മദ് ഫയെദ് കൽക്കരി ഖനി ഇരകൾക്കായുള്ള ചാരിറ്റിയിൽ നിക്ഷേപിക്കുന്നുണ്ടെന്നും ഈ ചാരിറ്റിയിൽ താൻ പ്രധാന പങ്ക് വഹിക്കാൻ പോകുന്നുവെന്നും ഡയാന വെളിപ്പെടുത്തിയിരുന്നു. ലോകത്തിലെ ദരിദ്ര പ്രദേശങ്ങളിൽ കുട്ടികൾക്കായി ഹോസ്പിസുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ഡയാന അന്ന് റിച്ചാർഡിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ താൻ ഡോഡിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന സൂചനയും ഡയാന അന്ന് നൽകിയിരുന്നു. കാമില അക്കാലത്ത് ചാൾസിന്റെ ജീവിതത്തിന്റെ ഭാഗമായി വരുന്ന സമയവുമായിരുന്നു അത്. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയില്ലെന്നും അവർ വിവാഹിതരായാൽ തനിക്കെന്താണ് സംഭവിക്കുകയെന്നറിയില്ലെന്നും ആ ഫോൺ വിളിക്കിടെ ഡയാന റിച്ചാർഡിനോട് വെളിപ്പെടുത്തിയിരുന്നു. കാമില ഒരിക്കലും ഒരു നല്ല സ്ത്രീയല്ലെന്നും ഡയാന അഭിപ്രായപ്പെട്ടിരുന്നു. എല്ലാ വർഷവും ഡയാനയുടെ ചരമവാർഷികം ആചരിക്കുമ്പോൾ ഈ അവസാന ഫോൺ കാൾ താൻ ഓർക്കാറുണ്ടെന്ന് ഇന്നത്തെ 20ാം ചരമവാർഷിക വേളയിൽ റിച്ചാർഡ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP