Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൃഗശാലയിൽപ്പോയി മുതലകളെ കണ്ടാസ്വദിക്കുന്നവർ ഞെട്ടലോടെ തിരിച്ചറിയുക; നിങ്ങളെ തട്ടിയെടുത്ത് വിഴുങ്ങാൻ മുതലകൾക്ക് ഒരു പ്രയാസവുമില്ല; എട്ടടി ഉയരത്തിൽ ഉയർന്നുചാടി ശാസ്ത്രജ്ഞയെ ജീവനോടെ വിഴുങ്ങി ഒരു മുതല!

മൃഗശാലയിൽപ്പോയി മുതലകളെ കണ്ടാസ്വദിക്കുന്നവർ ഞെട്ടലോടെ തിരിച്ചറിയുക; നിങ്ങളെ തട്ടിയെടുത്ത് വിഴുങ്ങാൻ മുതലകൾക്ക് ഒരു പ്രയാസവുമില്ല; എട്ടടി ഉയരത്തിൽ ഉയർന്നുചാടി ശാസ്ത്രജ്ഞയെ ജീവനോടെ വിഴുങ്ങി ഒരു മുതല!

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: മൃഗശാലയിലെ പാറപ്പുറത്ത് അനങ്ങാപ്പാറ പോലെ കിടക്കുന്ന മുതലകളെ കാണാത്തവരുണ്ടാകില്ല. ഒന്ന് അനങ്ങിവരാൻ തന്നെ സമയമെടുക്കുന്ന ഇവ ഇരപിടിക്കുന്നതെങ്ങനെയെന്ന് ചിലരെങ്കിലും അതിശയപ്പെട്ടിട്ടുണ്ടാകും. എന്നാൽ, നിമിഷനേരംകൊണ്ട് ഉയരത്തിലേക്ക് ചാടി മനുഷ്യരെ ജീവനോടെ വിഴുങ്ങാൻ മുതലകൾക്ക് സാധിക്കുമെന്ന കാര്യം അറിയുക.

ഇന്തോനേഷ്യയിലെ നോർത്ത് സുലവേസിയിലുള്ള ഒരു ലബോറട്ടറിയിൽ മുതലയ്ക്ക് തീറ്റകൊടുത്തുകൊണ്ടിരുന്ന ശാസ്ത്രജ്ഞയെ നിമിഷനേരംകൊണ്ട് മുതല വിഴുങ്ങിയ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. വെള്ളിയാഴ്ച രാവിലെ കുളത്തിലേക്ക് ഇറച്ചി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ഡീസി ടുവോ എന്ന 44-കാരിയെ കുളത്തിൽനിന്ന് ചാടിയുയർന്ന കൂറ്റൻ മുതല അകത്താക്കിയത്.

17 അടി നീളമുള്ള മുതലയാണ് ഡീസിയെ വിഴുങ്ങി കുളത്തിലേക്ക് പോയത്. ആളുകളെത്തുമ്പോൾ, ഡീസിയുടെ കുറച്ച് ശരീരം മാത്പമാണ് മുതലയുടെ വായിലുണ്ടായിരുന്നത്. എട്ടടി ഉയരമുള്ള ഭിത്തികൊണ്ട് കുളം വേർതിരിച്ചിട്ടുണ്ടായിരുന്നു. ഇത്രയും ഉയരത്തിലേക്ക് വാലിൽക്കുത്തിയുയർന്നാണ് മുതല ഡീസിയെ വിഴുങ്ങിയതെന്നാണ് കരുതുന്നത്.

സിവി യോസിക്കി ലബോറട്ടറിയിൽ ഏറെക്കാലമായുള്ള മുതലയാണിത്. മേരി എന്ന് വിളിപ്പേരുള്ള ഈ മുതല മുമ്പ് മറ്റ് മുതലകളെ ആക്രമിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യരെ ആക്രമിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഡീസിയുടെ അവശേഷിച്ച ശരീരഭാഗങ്ങൾ കുളത്തിൽനിന്ന് എടുക്കാൻ ശ്രമിച്ചെങ്കിലും മുതല ആക്രമണകാരിയായതോടെ ജീവനക്കാർക്ക് പിന്മാറേണ്ടിവന്നു.

ഒടുവിൽ മുതലയെ ബോധംകെടുത്തി മാറ്റിയശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്തത്. മുതലയുടെ വയറ്റിൽ നടത്തിയ പരിശോധനയിൽ അത് ഡീസിയെ തിന്നതായി വ്യക്തമായിട്ടുണ്ട്. ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡീസി, മൃഗങ്ങളോട് വളരെയേറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP