Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രകൃതി മാതാവിനെ നോവിക്കുന്നതിന് സ്വാഭാവികമായി ലഭിക്കുന്ന ശിക്ഷയാണ് ഈ കോവിഡ്; മഴത്തുള്ളിലൾ പാഴാക്കുന്ന നമ്മൾ അനുഭവിക്കട്ടെ; കോവിഡിന്റെ ശാപമായി വ്യാഖ്യാനിച്ച ഹാരി രാജകുമാരന് പൊങ്കാല

പ്രകൃതി മാതാവിനെ നോവിക്കുന്നതിന് സ്വാഭാവികമായി ലഭിക്കുന്ന ശിക്ഷയാണ് ഈ കോവിഡ്; മഴത്തുള്ളിലൾ പാഴാക്കുന്ന നമ്മൾ അനുഭവിക്കട്ടെ; കോവിഡിന്റെ ശാപമായി വ്യാഖ്യാനിച്ച ഹാരി രാജകുമാരന് പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നമ്മിലോരോരുത്തരും ഓരോ മഴത്തുള്ളികളായിരുന്നെങ്കിൽ... ആ തുള്ളികളോരോന്നും സംരക്ഷിക്കപ്പെട്ടിരുന്നെങ്കിൽ... പ്രകൃതിയെ കുറിച്ചു പറയുമ്പോൾ ഹാരിയിലെ കവി എന്നും ഉണരാറുണ്ട്. കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരൻ എന്നും പ്രകൃതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു വ്യക്തിയാണ്. നിരവധി പ്രഭാഷണങ്ങളിലൂടെയും മറ്റും ലോകത്തിലെ സുപ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ലോക ശ്രദ്ധയാകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ കരാറിൽ പോലും പ്രകൃതിയുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററികളുടെ നിർമ്മാണത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഈ പ്രകൃതിയുടെ ആരാധകന്, ഇന്ന് നാം അനുഭവിക്കുന്ന ദുരിതങ്ങൾ പ്രകൃതിമാതാവിന്റെ ശിക്ഷയായി തോന്നിയതിൽ അദ്ഭുതമുണ്ടോ? അമ്മയെ സംരക്ഷിക്കാതെ, ആധുനികതയുടെ പിന്നിൽ അന്ധരായി ഓടി, അമ്മയെ നശിപ്പിക്കുന്ന മനുഷ്യപുത്രന്മാർക്ക് അമ്മ നൽകുന്ന ശിക്ഷയാണ് കോവിഡെന്ന മഹാമാരി എന്നാണ് ഹാരി രാജകുമാരൻ പറയുന്നത്. ഭൂമിയുടെ അധിപന്മാരെന്ന മനുഷ്യകുലത്തിന്റെ നാട്യം, ആ സ്ഥാനം നിലനിർത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ ചില പുഴുക്കുത്തുകൾ എന്നിവയെക്കുറിച്ച് പാരിസ്ഥിതിക വെബ്സൈറ്റായ വാട്ടർ ബെയറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്തുകൂട്ടിയ പാപങ്ങൾക്ക് നമ്മളെ തടവ് ശിക്ഷ നടപ്പിലാക്കുവാൻ പ്രകൃതിമാതാവ് അയച്ചതാണ് കൊറോണയെന്ന വൈറസിനെ എന്ന് മഹാവ്യാധിയുടെ ആരംഭകാലത്ത് ആരോ തന്നോട് പറഞ്ഞിരുന്നതായി, വാട്ടർ ബെയർ സി ഇ ഒ എലെൻ വിൻഡ്മത്തുമായുള്ള സംസാരത്തിനിടയൽ രാജകുമാരൻ പറഞ്ഞു. വളരെ കാവ്യാത്മകമായി പറഞ്ഞ ഒരു പരമസത്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിനോസറുകളുടെ കാലം മുതൽക്കുള്ള പല വൈറസുകളും ഇപ്പോഴും ജീവനോടെയുണ്ടെന്നും വന്യജീവികളിൽ അവയെല്ലാം സുഷുപ്തിയിൽ ആണ്ടിരിക്കുകയാണെന്നും നേരത്തേ ശാസ്ത്രലോകം സ്ഥിരീകരിച്ചിരുന്നു. ഈ വന്യ ജീവികളുമായി മനുഷ്യർ സമ്പർക്കത്തിൽ വരുന്നതോടെ ഇത്തരം വൈറസുകൾ മനുഷ്യശരീരത്തിലെത്തി നിദ്രവിട്ടുണർന്ന് പ്രവർത്തനം ആരംഭിക്കും. ഇത് പല പുതിയ രോഗങ്ങൾക്കും കാരണമാകുമെന്നുംകണ്ടെത്തിയിരുന്നു. വനംകൈയേറ്റം പോലെയുള്ള നടപടികൾ മൂലമാണ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള അകലം കുറയുന്നതെന്നും അങ്ങനെ ഈ വൈറസുകൾക്ക് മനുഷ്യ ശരീരത്തിലേക്കുള്ള പ്രവേശനം സുസാദ്ധ്യമാകുന്നു എന്നും അഭിപ്രായമുയർന്നിരുന്നു.

ഈ ശാസ്ത്ര സത്യത്തെ കാവ്യഭാഷയിൽ അവതരിപ്പിച്ച ഹാരി രാജകുമാരന് പക്ഷെ സമൂഹമാധ്യമങ്ങളിൽ നിറയെ പൊങ്കാലയാണ്. നമ്മൾ ഓരോരുത്തരും ഓരോ മഴത്തുള്ളികളായി മാറിയിരുന്നെങ്കിൽ... ഓരോ തുള്ളിയേയും സംരക്ഷിച്ചിരുന്നു എങ്കിൽ... ആ കാവ്യ ഹൃദയത്തിന്റെ വികാരം മനസ്സിലാക്കാതെ പൊങ്കാല തുടര്ന്നു കൊണ്ടിരിക്കുകയാണ്. അപ്പോഴും ആ വരികൾക്കിടയിലെ സത്യമ്നമ്മളെ തുറിച്ചു നോക്കുന്നുണ്ട്, പ്രകൃതിയെ നശിപ്പിച്ചാൽ അത് സ്വയം നാശം ക്ഷണിച്ചു വരുത്തുന്ന പ്രക്രിയയാകുമെന്ന സത്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP