Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേയർ സ്ഥാനത്തിരുന്നപ്പോൾ സാമ്പത്തിക തിരിമറി നടത്തി; യുകെയിലെ ആദ്യ മുസ്ലിം വനിതാ മേയർ അറസ്റ്റിൽ

മേയർ സ്ഥാനത്തിരുന്നപ്പോൾ സാമ്പത്തിക തിരിമറി നടത്തി; യുകെയിലെ ആദ്യ മുസ്ലിം വനിതാ മേയർ അറസ്റ്റിൽ

ചിലർ അതുല്യമായ പ്രകടനം കാഴ്ച വച്ചു മറ്റാർക്കും ഇതുവരെ എത്തിപ്പെടാൻ സാധിക്കാത്ത ഉന്നത സ്ഥാനങ്ങളിലെത്തിപ്പെടാറുണ്ട്. എന്നാൽ ചിലർ അവിടെ എത്തിക്കഴിഞ്ഞാൽ അതിനനുസൃതമായ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച് കൈയടി നേടുന്നതിന് പകരം ആ സ്ഥാനം ദുരുപയോഗപ്പെടുത്തി തട്ടിപ്പു നടത്തി മുതലെടുക്കാനാണു ശ്രമിക്കാറുള്ളത്. കുറച്ചു കാലം ഇത്തരത്തിൽ എല്ലാവരെയും വഞ്ചിക്കാൻ സാധിക്കുമെങ്കിലും ഇത്തരം തട്ടിപ്പുകളിൽ മിക്കവയും അധികം വൈകാതെ വെളിച്ചത്ത് വന്ന് ഉത്തരവാദപ്പെട്ടവർ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് കേസിൽ അകപ്പെട്ട് അറസ്റ്റിലായിരിക്കുകയാണ് യുകെയിലെ ആദ്യ മുസ്ലിം വനിതാ മേയറായ നവീദ ഇക്രം. മേയർ സ്ഥാനത്തിരുന്നപ്പോൾ സാമ്പത്തിക തിരിമറി നടത്തിയതിനാണ് ഇവർ ഇപ്പോൾ അകത്തായിരിക്കുന്നത്.

2011ലായിരുന്നു ലേബർ കൗൺസിലറായിരുന്നു നവീദ ബ്രാഡ്ഫോർഡിലെ മേയറായി ചാർജെടുത്തിരുന്നത്. എന്നാൽ സാമ്പത്തി തട്ടിപ്പുകൾ വെളിച്ചത്ത് വന്നതിനെ തുടർന്ന് അവരെ കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകളെ തുടർന്ന് ഇവരെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹാലിഫാക്സിൽ വച്ച് ഓഫീസർമാർ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ തനിക്ക് നേരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ കൗൺസിലർ നവീദ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. തനിക്കെതിരെ ചാർജുകളൊന്നും ചുമത്തിയിട്ടില്ലെന്നും അവർ പറയുന്നു. ഇതു തന്നെ സംബന്ധിച്ചിടത്തോളവും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളവും ഏറ്റവും മോശപ്പെട്ട സമയമാണെന്നാണ് അവർ പ്രതികരിച്ചിരിക്കുന്നത്. താൻ കുറ്റവിമുക്തയാക്കപ്പെടുമെന്ന ശുഭപ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.

2004ലാണ് കൗൺസിലർ നവീദ ഇക്രം ബ്രാഡ്ഫോർഡ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി പൊലീസ് തന്റെ മേൽ സമ്മർദം ചെലുത്തിയിരുന്നുവെന്നും അവർ ആരോപിക്കുന്നു. ഇതു സംബന്ധിച്ച അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ പൊലീസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും നവീദ പറയുന്നു. സത്യസന്ധയായ ഒരു കൗൺസിലറായി തുടരാൻ തനിക്ക് താൽപര്യമുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. പബ്ലിക്ക് ഓഫീസിലെ മോശമായ പെരുമാറ്റം, ലോക്കലിസം ഒഫൻസുകൾ തുടങ്ങിയവയെ തുടർന്ന് 42കാരിയായ നവീദയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP