Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലം പൊക്കി മാറ്റവെ പടുകൂറ്റൻ ക്രെയിൻ പൊട്ടിവീണാൽ എന്തുസംഭവിക്കും? തകർന്നടിഞ്ഞത് അനേകം വീടുകളും കടകളും

പാലം പൊക്കി മാറ്റവെ പടുകൂറ്റൻ ക്രെയിൻ പൊട്ടിവീണാൽ എന്തുസംഭവിക്കും? തകർന്നടിഞ്ഞത് അനേകം വീടുകളും കടകളും

മ്പൻ പാലം പൊക്കിമാറ്റാനുള്ള ശ്രമത്തിനിടെ പടുകൂറ്റൻ ക്രെയിനുകൾ പൊട്ടിവീണ് ഒട്ടേറെ വീടുകളും കടകളും തകർന്നടിഞ്ഞു. ഹോളണ്ടിലെ ആൽഫൻ ആൻ ഡെൻ റിനിലാണ് ദുരന്തമുണ്ടായത്. ഇവിടെ കനാലിന് കുറുകെയുള്ള പാലത്തിന്റെ വലിയൊരു ഭാഗം ക്രെയിൻ ഉപയോഗിച്ച് നീക്കാനായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് രണ്ട് ക്രെയിനുകൾ പൊട്ടി പാലത്തിന്റെ ഭാഗം വീടുകളുടെയും കടകളുടെയും മുകളിലേക്ക് വീഴുകയായിരുന്നു.

അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരാളെ രക്ഷാപ്രവർത്തകർ പരിക്കുകളോടെ കണ്ടെത്തി. ആദ്യം കരുതിയത് 20 പേർക്ക് പരിക്കേറ്റുവെന്നാണ്. എന്നാൽ, പിന്നീട് ഒരാൾക്കുമാത്രമാണ് പരിക്കെന്ന് അധികൃതർ വ്യക്തമാക്കി. പാലത്തിന്റെ വലിയൊരു ഭാഗം ഉയർത്തിമാറ്റവെ, ക്രെയിനുകൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പാലവും ക്രെയിനുകളും വീടുകളുടെയും കടകളുടെയും മുകളിലേക്ക് വീഴുകയായിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. രക്ഷാപ്രവർത്തകരും പൊലീസ് നായകളും രാത്രി 11 മണിവരെ തിരച്ചിൽ നടത്തി. ഒരാളെ മാത്രമാണ് കണ്ടെത്താനായത്. ആർക്കും സാരമായി പരിക്കേറ്റിട്ടില്ലെന്ന് മേയർ ലിസ്‌ബെത്ത് സ്‌പൈസ് പറഞ്ഞു.

1950-കളിൽ പണിതീർത്ത ക്വീൻ ജൂലിയാന ബ്രിഡ്ജ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് ക്രെയിനുകളുപയോഗിച്ച് വലിയൊരു ഭാഗം മാറ്റാൻ ശ്രമം നടന്നത്. പാലത്തിന്റെ പാലം കാരണം ആദ്യ ക്രെയിന് നിയന്ത്രമം നഷ്ടമാവുകയായിരുന്നു. ഇതേത്തുടർന്ന് രണ്ടാമത്തെ ക്രെയിനും മറിയുകയും പാലത്തിന്റെ ഭാഗവും കെട്ടിടങ്ങൾക്ക് മുകളിലേക്ക് വീഴുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP