Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാൻ ആരോഗ്യമന്ത്രിക്ക് കോവിഡ്; ഡോ. സഫർ മിർസ രോ​ഗവിവരം പുറത്തുവിട്ടത് ട്വിറ്ററിലൂടെ

പാക്കിസ്ഥാൻ ആരോഗ്യമന്ത്രിക്ക് കോവിഡ്; ഡോ. സഫർ മിർസ രോ​ഗവിവരം പുറത്തുവിട്ടത് ട്വിറ്ററിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡോ. സഫർ മിർസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ വൈറസ് ബാധിതരായി. നേരത്തെ, വിദേശകാര്യമന്ത്രി ഷാ ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച കാര്യം ആരോഗ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ താൻ ഐസൊലേഷനിൽ പോകുന്നതായി അദ്ദേഹം അറിയിച്ചു. എല്ലാവരും പ്രാർത്ഥനകളിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം കുറിച്ചു. 2,31,000പേർക്കാണ് പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,344പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,762പേരാണ് ഇതുവരെ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP