Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

2193 രോഗികളും 17 മരണങ്ങളുമായി ആശ്വാസത്തിന്റെ ഒരു ദിനം കൂടി; ഇന്ത്യൻ വകഭേദം ആഴ്‌ച്ചകൾക്കുള്ളിൽ 10,000 പേരെ ആശുപത്രിയിലാക്കും; ഇന്ത്യ ബന്ധം തുടർന്നത് വിനയായി; കോവിഡ് കാലത്തെ ബ്രിട്ടന്റെ നിരാശ കണക്കിങ്ങനെ

2193 രോഗികളും 17 മരണങ്ങളുമായി ആശ്വാസത്തിന്റെ ഒരു ദിനം കൂടി; ഇന്ത്യൻ വകഭേദം ആഴ്‌ച്ചകൾക്കുള്ളിൽ 10,000 പേരെ ആശുപത്രിയിലാക്കും; ഇന്ത്യ ബന്ധം തുടർന്നത് വിനയായി; കോവിഡ് കാലത്തെ ബ്രിട്ടന്റെ നിരാശ കണക്കിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ഏറെ മുന്നോട്ടുപോയ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ഇന്നലത്തെ ദിവസം കൂടി കടന്നുപോയത്. ഇന്നലെ 2,193 പേർക്കാണ് പുതിയതായി രോഗംസ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുകൾ അടിസ്ഥാനമാക്കി പരിശോധിച്ചാൽ രോഗവ്യാപനതോതിൽ ഉണ്ടായിരിക്കുന്നത് 12 ശതമാനത്തിന്റെ കുറവാണ്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്‌ച്ച 15 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിടത്ത് ഇന്നലെ രേഖപ്പെടുത്തിയത് 17 കോവിഡ് മരണങ്ങളാണ്.

രണ്ടാം വരവ് ഏതാണ്ട് ശമിക്കുമ്പോഴും ശക്തിപ്രാപിച്ചുവരുന്ന ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം ഒരു മൂന്നാം വരവിന്റെ ഭീഷണി ഉയർത്തുന്നുണ്ട്. ഈ ഇനത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ളയിടങ്ങളിൽ ഒരാഴ്‌ച്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത് ആശങ്കയുണർത്തുന്ന കാര്യം തന്നെയാണ്. ഇതോടെ ഇംഗ്ലണ്ടിലെ ആർ നിരക്ക് ചെറുതായി വർദ്ധിച്ചതായി സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അറിയിച്ചു. നിലവിൽ അത് 0.8 നും 1.1 നും ഇടയിലാണ്. അതായത്, രോഗവ്യാപനം കൂടുകയാണ് എന്നർത്ഥം. ആർ നിരക്ക് 1 ൽ താഴെയാകുമ്പോൾ മാത്രമാണ് രോഗവ്യാപനം നിയന്ത്രണാധീനമാകുന്നത്.

ഇംഗ്ലണ്ടിനു പുറമെ സ്‌കോട്ട്ലാൻഡിലും, വെയിൽസിലും നോർത്തേൺ അയർലൻഡിലും രോഗവ്യാപനതോത് പൊതുവിൽ കുറയുന്നുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന ഇന്ത്യൻ വകഭേദം വീണ്ടുമൊരു തരംഗത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. കെന്റ് വകഭേദത്തേക്കാൾ 50 ശതമാനം അധിക വ്യാപനശേഷിയുള്ള ഈ ഇനം പക്ഷെ നിലവിലെ വാക്സിനുകളെ പ്രതിരോധിക്കും എന്ന കാര്യത്തിൽ തെളിവു ലഭിച്ചിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.

ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം ഇതേവിധം തുടർന്നാൽ ഏതാനും മാസങ്ങൾക്കകം തന്നെ പ്രതിദിനം 10,000 രോഗികൾ വരെ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് ശാസ്ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകി. പ്രതിദിനം1000 മരണങ്ങൾ വരെയും സംഭവിക്കാം. വരുന്ന വേനൽക്കാലത്തോടെ ഈ അവസ്ഥയിലെത്തുമെന്നാണ് ഇവർ പറയുന്നത്. ജൂൺ 21-ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുന്നതോടെ ഇംഗ്ലണ്ടിൽ ഈ വകഭേദത്തിന്റെ താണ്ഡവത്തിന് വേഗതയേറുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഏതായാലും, ഇന്ത്യൻ വകഭേദം അതിവേഗം പരക്കുന്ന ഇടങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിന് സൈന്യത്തെ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. വാക്സിൻ നൽകൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തും. 50 വയസ്സിനു മുകളിലുള്ളവർക്കും, രോഗം എളുപ്പത്തിൽ ബാധിക്കാൻ ഇടയുള്ളവർക്കും എത്രയും വേഗം രണ്ടാം ഡോസ് നൽകുന്നതിലായിരിക്കും ആദ്യം ശ്രദ്ധിക്കുക. കമ്മ്യുണിറ്റി പ്രവർത്തനങ്ങളിലൂടെ പരമാവധി പേർക്ക് വാക്സിൻ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇന്ത്യൻ വകഭേദം ബാധിച്ച നാലുപേർ മരണമടഞ്ഞതോടെ ബോറിസ് ജോൺസനു നേരെ ഉയരുന്ന പ്രതിഷേധം കനക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഏർപ്പെടുത്താൻ താമസിച്ചു എന്നതാണ് ബോറിസ് ജോണസനു നേരെ ഉയരുന്ന ആരോപണം. എന്നാൽ, ഇത് തീർത്തും തെറ്റിദ്ധാരണാ ജനകവും അപകടകരവുമായ ആരോപണമാണെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്. ഇന്ത്യയിൽ രോഗവ്യാപനം വർദ്ധിച്ചുവരുമ്പോൾ പോലും കഴിഞ്ഞമാസം മാത്രമാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ബോറിസ് ജോൺസനുള്ള അമിത ഉത്സാഹമാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം.

അതിന്റെ ഫലമായി, ഇന്ത്യയുടെ അയൽക്കാരായ പാക്കിസ്ഥാനിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും പിന്നെയും രണ്ടാഴ്‌ച്ചകൾ കൂടി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ബ്രിട്ടനിൽ എത്തിയിരുന്നു. ഇക്കാലയളവിൽ ഏകദേശം 8000 യാത്രക്കാർ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ന്യുഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമായി എത്തിയ 122 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP