Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്നലെ 25,000 ത്തോളം പുതിയ രോഗികളും 300 ൽ അധികം മരണവും; രണ്ടാം വരവിലും ജീവൻ എടുക്കുന്നത് വൃദ്ധരുടേയും രോഗികളുടേയും; കുറഞ്ഞത് 85,000 പേർ കൂടിയെങ്കിലും മരിക്കുമെന്നതിനാൽ അടച്ചിടാൻ ഉപദേശം; എം പി മാർ പോലും പ്രതിഷേധിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ബോറിസ് ജോൺസൺ

ഇന്നലെ 25,000 ത്തോളം പുതിയ രോഗികളും 300 ൽ അധികം മരണവും; രണ്ടാം വരവിലും ജീവൻ എടുക്കുന്നത് വൃദ്ധരുടേയും രോഗികളുടേയും; കുറഞ്ഞത് 85,000 പേർ കൂടിയെങ്കിലും മരിക്കുമെന്നതിനാൽ അടച്ചിടാൻ ഉപദേശം; എം പി മാർ പോലും പ്രതിഷേധിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ബോറിസ് ജോൺസൺ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ ഒരു മാസത്തിൽ ഇതാദ്യമായി, പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ,തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ ഒരല്പം കുറവുണ്ടായത് ഇന്നലെയായിരുന്നു. 24,701 പേർക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ ബുധനാഴ്‌ച്ച ഇത് 26,688 ആയിരുന്നു.അതേസമയം മരണനിരക്ക് വർദ്ധിക്കുക തന്നെയാണ്. ഒന്നാം വരവിനേക്കാൾ ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം തേരോട്ടം എന്ന ആശങ്ക ഈ രംഗത്തെ വിദഗ്ദർ എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്. ശൈത്യകാലം കൂടി വന്നെത്തുന്നതോടെ വൈറസിന് പെറ്റുപെരുകാൻ അനുകൂലമായ കാലാവസ്ഥയായിരിക്കും എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.

തികഞ്ഞ അശയക്കുഴപ്പത്തിൽ ബോറിസ് ജോൺസൺ

ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവ് ഒന്നാം വരവിനേക്കാൾ മാരകമായിരിക്കും എന്ന് ശാസ്ത്രജ്ഞർ വിലയിരുത്തിയ അവസ്ഥയിൽ, കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. രണ്ടാം വരവിലെ മൂർദ്ധന്യഘട്ടം ഒന്നാം വരവിലേതു പോലെ ഭീകരമായിരിക്കില്ലെങ്കിലും കൂടുതൽ കാലം നീണ്ടു നിൽക്കും എന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കൾ തന്നെ പറയുന്നത്. പ്രതിദിനം 500 മരണങ്ങൾ വരെ സംഭവിച്ചേക്കാം. കൂടുതൽ കാലം നീണ്ടു നിൽക്കുന്ന രോഗവ്യാപനം കൂടുതൽ മരണങ്ങൾക്കും ഇടയാക്കും.

ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗൺ ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഡിസംബർ മദ്ധ്യത്തോടെ ഇംഗ്ലണ്ട് മുഴുവൻ ടയർ 3 നടപ്പിലാക്കേണ്ടതായി വരും എന്നും ഇവർ പറയുന്നു. രോഗവ്യാപനത്തിന്റെ വേഗത തടയുവാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്കായി ശാസ്ത്രലോകം നിലകൊള്ളുമ്പോൾ, സ്വന്തം പാർട്ടിയിലെ എം പിമാർ വരെ ഇതിനെതിരാണ്.

ഇനിയൊരു ലോക്ക്ഡൗൺ കൂടി താങ്ങാനുള്ള കെല്പ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം. ഹോസ്പിറ്റാലിറ്റി മേഖല തകർന്ന് മണ്ണടിയും എന്നും ഇവർ പറയുന്നു. സാമ്പത്തിക വിദഗ്ദരും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്. അതേസമയം, ഇപ്പോൾ ടയർ 3 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഭാഗങ്ങളിൽ നിന്നുള്ള എം പിമാർ, പ്രദേശങ്ങളെ ടയർ 3 യിൽ നിന്നും മോചിപ്പിക്കുവാൻ സർക്കാർ എടുക്കുന്ന നടപടികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

വൃദ്ധരേയുംരോഗികളേയും നോട്ടമിട്ട് കൊറോണ

ആദ്യ വരവിൽ നിന്നും വിഭിന്നമായി രണ്ടാം വരവിൽ, യുവതലമുറയേയാണ് കൊറോണ ആദ്യം ആക്രമിച്ചത്. പക്ഷെ അത് ലക്ഷ്യസ്ഥാനത്തിലേക്ക് എത്തുവാനുള്ള വഴി മാത്രമായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവിതം ആഘോഷമാക്കി, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊതുയിടങ്ങളിൽ ഒത്തുകൂടിയ യുവാക്കളിലൂടെ, ഈ വൈറസ് തന്റെ ലക്ഷ്യ സ്ഥാനത്ത് എത്തുകയായിരുന്നു. വൃദ്ധരേയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരേയുമാണ് രണ്ടാം വരവിൽ കൊറോണ കൂടുതലായും കീഴടക്കിയിരിക്കുന്നത്.

രണ്ടാം വരവിൽ സംഭവിച്ച മൊത്തം കോവിഡ് മരണങ്ങളിൽ കേവലം20 ൽ താഴെ മാത്രമേ 40 വയസ്സിനു കീഴെ പ്രായമുള്ളവരുള്ളു. മരണമടഞ്ഞവരിൽ ഭൂരിഭാഗവും വൃദ്ധർ തന്നെയാണ്. കുട്ടികളിലും യുവാക്കളിലും പടര്ന്നു പിടിച്ച് കോവിഡ് പക്ഷെ ഈ വിഭാഗത്തിൽ പെട്ടവരിൽ, ആശുപത്രിക്ക് ചികിത്സ ആവശ്യമായ രീതിയിൽ ഗുരുതരമായി ബാധിച്ചത് ചെറിയൊരു ഭാഗത്തിനെ മാത്രമായിരുന്നു. ഇതുവരെ 20 വയസ്സിന് താഴെയുള്ള ഒരാൾ മാത്രമാണ് രണ്ടാം വരവിൽ കോവിഡ് മരണത്തിന് കീഴടങ്ങിയതെന്ന് എൻ എച്ച് എസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 40 വയസ്സിൽ താഴെയുള്ള 13 പേരും.

രണ്ടാം വരവിൽ 85,000 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

രണ്ടാം വരവിൽ ചുരുങ്ങിയത് 85,000 പേർക്കെങ്കിലും ജീവഹാനി സംഭവിക്കുമെന്ന റിപ്പോർട്ട് പുറത്തായതോടെ കൂടുതൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കായി സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കൾ സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചു. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ ചോർന്നത്. ഇതിൽ ചുരുങ്ങിയത് 1 ദശലക്ഷം ബ്രിട്ടീഷുകാരെങ്കിലും നിലവിൽ കൊറോണ ബാധിതരാണെന്നും പറയുന്നു.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് 1 ൽ താഴെ എത്തിക്കുവാൻ കർശനമായ ഒരു ദേശീയ ലോക്ക്ഡൗണിലൂടെ മാത്രമേ സാധിക്കൂ എന്ന അഭിപ്രായക്കാരാണ് സർക്കാർ ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും. രണ്ടാം വരവ് ഒന്നാം വരവിനെക്കാൾ കൂടുതൽ മാരകമായതിനാൽ, എത്രയും പെട്ടെന്ന് നടപടികൾ എടുക്കണമെന്നാണ് ഇവരുടെ പക്ഷം. നിലവിൽ ദേശീയ തലത്തിൽ ആർ നിരക്ക് 1.6 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP