Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഭയിൽ നിന്നും പുറത്താക്കിയ വൈദികൻ കന്യാസ്ത്രീ മഠം പിടിച്ചെടുത്തു; സെർജി റൊമാനോവ് മഠം കയ്യേറിയത് സായുധ സംഘത്തിന്റെ പിന്തുണയോടെ; കോൺവെൻറിലുണ്ടായിരുന്ന കന്യാസ്ത്രീകൾ രക്ഷപെട്ടുവെന്നും റിപ്പോർട്ട്; കൊറോണ വൈറസ് കെട്ടുകഥയെന്ന് ആഹ്വാനം ചെയ്ത റഷ്യയിലെ വിവാദ വൈദികൻ വീണ്ടും വാർത്തകളിൽ നിറയുന്നത് ഇങ്ങനെ

സഭയിൽ നിന്നും പുറത്താക്കിയ വൈദികൻ കന്യാസ്ത്രീ മഠം പിടിച്ചെടുത്തു; സെർജി റൊമാനോവ് മഠം കയ്യേറിയത് സായുധ സംഘത്തിന്റെ പിന്തുണയോടെ; കോൺവെൻറിലുണ്ടായിരുന്ന കന്യാസ്ത്രീകൾ രക്ഷപെട്ടുവെന്നും റിപ്പോർട്ട്; കൊറോണ വൈറസ് കെട്ടുകഥയെന്ന് ആഹ്വാനം ചെയ്ത റഷ്യയിലെ വിവാദ വൈദികൻ വീണ്ടും വാർത്തകളിൽ നിറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസ് ഇല്ലെന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ സഭയിൽ നിന്നും പുറത്താക്കിയ വൈദികൻ കന്യാസ്ത്രീ മഠം പിടിച്ചെടുത്തു. റഷ്യയിലാണ് സംഭവം. സെർജി റൊമാനോവ് എന്ന വൈദികനാണ്കൊസാക്ക് ഫൈറ്റേഴ്സ് എന്ന പ്രാദേശിക സംഘടനയുടെ പിൻബലത്തോടെ ഉറൽസ് മേഖലയിലെ കന്യാസ്ത്രീ മഠംപിടിച്ചെടുത്തത്. കോൺവെൻറിലുണ്ടായിരുന്ന കന്യാസ്ത്രീകൾ ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് സെർജി റോമാനോവിന്റെ നേതൃത്വത്തിലുള്ള സംഘം മഠത്തിലെത്തിയത്.

ശ്രേഡ്നുഉറാൽസ് കന്യാസ്ത്രീമഠം 2000ത്തിൽ സ്ഥാപിച്ചത് സെർജി റൊമാനോവ് ആണ്. അദ്ദേഹത്തിന്റെ വേദവാക്യങ്ങൾ ശ്രവിക്കാൻ നൂറ് കണക്കിന് ആളുകൾ നെരത്തെയെത്തിയിരുന്ന ഇടം കൂടിയാണ് ഈ കോൺവെൻറ്. ഏപ്രിൽ മാസത്തിൽ കോവിഡ് 19 ന്റെ വ്യാപനത്തിന് പിന്നാലെ ഇത്തരമൊരു വൈറസില്ലെന്നും നിയന്ത്രണങ്ങൾ പാലിക്കരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ട വൈദികനെ റഷ്യൻ ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. മഹാമാരി വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേവാലയങ്ങൾ ആരാധന നടത്താതെ അടച്ചിട്ടതിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് സെർജി റൊമാനോവിനെ പുറത്താക്കിയത്.

മഠങ്ങളുടെ സംരക്ഷകരെന്ന അവകാശപ്പെടുന്ന ആയുധമേന്തിയ കൊസാക്ക് ഫൈറ്റേഴ്സിന്റെ സഹായത്തോടെയാണ് സെർജി റൊമാനോവ് പിടിച്ചെടുത്തത്. യെക്കാറ്റെറിൻബർഗിന് സമീപമുള്ള ശ്രേഡ്നുഉറാൽസ് കോൺവെൻറാണ് പിടിച്ചെടുത്തിട്ടുള്ളത്. ബലം പ്രയോഗിച്ച് അക്രമത്തിലൂടെയല്ലാതെ കോൺവെൻറിൽ നിന്ന് മാറില്ലെന്ന് സെർജി റൊമാനോവ് ഇതിനോടകം സഭയെ അറിയിച്ചുകഴിഞ്ഞതായാണ് വിവരം. ബുധനാഴ്ച സംഭവ സ്ഥലം പൊലീസ് സന്ദർശനം നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊതുജനാരോഗ്യത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും അത് മറികടക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത് സെർജി റൊമാനോവിനെ വൈദികവൃത്തിയിൽ നിന്ന് ഏപ്രിലിൽ നീക്കിയതിന് പിന്നാലെ ഔദ്യോഗിക ചിഹ്നമായ കുരിശ് ധരിക്കുന്നതിനും സഭ വിലക്കിയിരുന്നു.

ഏപ്രിൽ 13നാണ് റഷ്യയിലെ ദേവാലയങ്ങൾ കോവിഡ് 19 മഹാമാരിയെ തുടർന്ന് അടച്ചത്. കോവിഡ് 19 മഹാമാരി കൃത്രിമമാണ് എന്നാണ് ഈ വൈദികൻ വാദിക്കുന്നത്. ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കൊപ്പമാണ് സഭ ഇപ്പോൾ നിലകൊള്ളുന്നതെന്നും സെർജി റൊമാനോവ് ആരോപിക്കുന്നത്. വൈദികന്റെ പദവി സംബന്ധിച്ച് തീരുമാനിക്കുന്നതിനായി കൂടിച്ചേർന്ന ഓർത്തഡോക്സ് സഭാ സമ്മേളനത്തിൽ തന്റെ മനസാക്ഷിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് സെർജി റൊമാനോവ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കോൺവെൻറിലെ അതിക്രമിച്ച് കയറൽ. സഭ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പക്ഷേ താൻ അനുഗ്രഹീത പ്രഭാഷകൻ ആണെന്നുമാണ് നൊവായാ ഗസറ്റെ എന്ന മാധ്യമത്തോട് സെർജി റൊമാനോവ് പ്രതികരിച്ചത്. വൈദികനെതിരായ തുടർ നടപടികൾ ജൂൺ 26ന് തീരുമാനിക്കാനിരിക്കെയാണ് കോൺവെൻറ് സെർജി കയ്യടക്കിയത്.

നേരത്തെ പൊലീസുകാരനായിരുന്ന സെർജി റൊമാനോവ് കൊലപാതകക്കേസിൽ 13 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1990ന്റെ അവസാനത്തോടെയാണ് സെർജി ജയിൽ മോചിതനായത്. സാർ നിക്കോളാസ് രണ്ടാമനോടുള്ള ആരാധനമൂലം സെര്ജി തന്റെ പേര് നിക്കോളെയ് റൊമാനോവ് എന്നാക്കിയിരുന്നു. രഹസ്യമായി സാർ ചക്രവർത്തിയെ ആരാധിക്കുന്ന സെക്ടുകളിലും ഭാഗമാണ് ഈ വൈദികൻ എന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഇതിന് മുൻപും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ളയാളാണ് സെർജി. ഗാർഹിക പീഡനത്തിനെതിരായ നിയമത്തെ രൂക്ഷമായി വിമർശിച്ച വ്യക്തി കൂടിയാണ് സെർജി റൊമാനോവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP