Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ കോവിഡ് മരണം 90,000ത്തിലേക്ക് കുതിക്കുന്നു; ഇന്നലെ മരണത്തിന് കീഴടങ്ങിയത് 1,698 പേർ; കോവിഡ് മരണ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനിൽ ഇന്നലെ 428 പേർ കൂടി മരിച്ചതോടെ മരണ നിരക്ക് 33,614 കടന്നു: കോവിഡ് മരണ കുതിപ്പ് തുടങ്ങിയ ബ്രസീലിൽ ഇന്നലെ മരിച്ചത് 835 പേർ: മരണം മൂന്ന് ലക്ഷം കടന്നപ്പോൾ ഒരു രാജ്യത്തെയും വെറുതെ വിടാതെ കൊലയാളി വൈറസ്

അമേരിക്കയിൽ കോവിഡ് മരണം 90,000ത്തിലേക്ക് കുതിക്കുന്നു; ഇന്നലെ മരണത്തിന് കീഴടങ്ങിയത് 1,698 പേർ; കോവിഡ് മരണ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനിൽ ഇന്നലെ 428 പേർ കൂടി മരിച്ചതോടെ മരണ നിരക്ക് 33,614 കടന്നു: കോവിഡ് മരണ കുതിപ്പ് തുടങ്ങിയ ബ്രസീലിൽ ഇന്നലെ മരിച്ചത് 835 പേർ: മരണം മൂന്ന് ലക്ഷം കടന്നപ്പോൾ ഒരു രാജ്യത്തെയും വെറുതെ വിടാതെ കൊലയാളി വൈറസ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നപ്പോൾ ഒരു രാജ്യത്തെയും വെറുതെ വിടാതെ കൊലയാളി വൈറസിന് മരണ കുതിപ്പ്. ലോകമെങ്ങും പടർന്ന് പിടിച്ച മഹാമാരിയിൽ ജനം നട്ടം തിരിയുമ്പോൾ ദിവസവും ആയിരങ്ങൾ പല രാജ്യങ്ങളിലായി മരിച്ചു വീണു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച അമേരിക്കയിൽ മരണ നിരക്ക് ഒരു ലക്ഷം ലക്ഷ്യമാക്കി കുതിക്കുകയാണ്. ഇന്നലെയും 1698 പേർ മരിച്ച അമേരിക്കയിൽ ഇതുവരെ കൊലയാളി വൈറസിന് കീഴടങ്ങിയത് 86,895 പേരാണ്. 16,240 പേർ രാജ്യത്ത് ഇനിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇന്നലെയും പുതുതായി 25,925 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 14,56,272 ആയി ഉയർന്നു.

അമേരിക്കയ്ക്ക് പിന്നിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. ബ്രിട്ടനിൽ ഇതുവരെ 33,614 പേരാണ് മരിച്ചത്. ഇന്നലെയും 428 പേരാണ് ബ്രിട്ടനിൽ കോവിഡിന് ഇരയായത്. രാജ്യത്ത് 1559 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇന്നലെയും പുതുതായി 3,446 പേരിൽ വൈറസ് ബാധ കണ്ടെത്തിയതോടെ ബ്രിട്ടനിലെ കോവിഡ് രോഗികളുടെ എണ്ണം 2,33,151 ആയി. കോവിഡ് മരണ നിരക്കിൽ മൂന്നാം സ്ഥാനത്ത് ഇറ്റലിയാണ്. 31,368 പേരാണ് ഇരുവരെ ഇറ്റലിയിൽ മരിച്ചത്. നാലാം സ്ഥാനത്ത് ഫ്രാൻസാണ്. ഫ്രാൻസിൽ 27,425 പേരാണ് ഇതുവരെ മരിച്ചത്.

യൂറോപ്യൻ രാജ്യങ്ങളിലും അഅമേരിക്കയിലും മരണ നിരക്കിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ ബ്രസീൽ കൊറോണയുടെ പുത്തൻ ശവപ്പറമ്പായി മാറുകയാണ്. ദിവസവും നിരവധി പേരാണ് ബ്രസീലിൽ മരിച്ചു വീഴുന്നത്. ഇന്നലെയും 835 പേർ ബ്രസീലിൽ മരണത്തിന് കീഴടങ്ങി. കൊറോണയെ ചെറുക്കാൻ വേണ്ട മുൻ കരുതൽ എടുക്കാതിരുന്നതാണ് രാജ്യത്തിന് തിരിച്ചടിയായത്. ജനങ്ങളെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ വേണ്ട മുൻകരുതൽ എടുക്കാതെയുള്ള ബ്രസീൽ പ്രസിഡന്റ് ജയിംസ് ബോൾസെനോരയുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് രാജ്യത്തെ ഇന്ന് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബ്രസീലിൽ 13,993 പേരാണ് ഇതുവരെ മരിച്ചത്. ബെൽജിയത്തിൽ 8,903 പേരും നെതർലൻഡ്‌സിൽ 5,590 പേരും കാനഡയിൽ 5,472 പേരും ഇതുവരെ മരിച്ചു.ഇറാനിൽ 6,854 പേരാണ് ഇതുവരെ മരിച്ചത്. ജർമനിയിൽ 7,928 പേർ ഇതുവരെ മരിച്ചു കഴിഞ്ഞു.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേർക്കു കൂടി ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2549 ആയി. ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 3722 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു. 78,003 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 49,219 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 26,234 പേർ രോഗമുക്തരായി. 33.63 ശതമാനമാണ് രോഗിമുക്തി നിരക്കെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം ആയിരം കടന്നു. വ്യാഴാഴ്ച 44 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1019. പുതിയതായി 1602 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 27,524.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP