Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു; മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു; ഇന്നലെ 1582 പേർ മരിച്ചതോടെ അഅമേരിക്കയിൽ മരണ നിരക്ക് 83,337 ആയി; കൊറോണ ബാധിച്ച് ബ്രിട്ടനിൽ ഇതുവരെ മരിച്ചത് 627 പേർ: കൊറോണ മരണ കുതിപ്പു തുടങ്ങിയ ബ്രസീലിൽ ഇന്നലെ മരിച്ചത് 779 പേർ: ലോക രാജ്യങ്ങൾ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും അടിയന്തിരാവസ്ഥ നീട്ടി ജപ്പാൻ

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു; മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു; ഇന്നലെ 1582 പേർ മരിച്ചതോടെ അഅമേരിക്കയിൽ മരണ നിരക്ക് 83,337 ആയി; കൊറോണ ബാധിച്ച് ബ്രിട്ടനിൽ ഇതുവരെ മരിച്ചത് 627 പേർ: കൊറോണ മരണ കുതിപ്പു തുടങ്ങിയ ബ്രസീലിൽ ഇന്നലെ മരിച്ചത് 779 പേർ: ലോക രാജ്യങ്ങൾ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും അടിയന്തിരാവസ്ഥ നീട്ടി ജപ്പാൻ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. ഇതുവരെ 4,337,105 പേർക്കാണ് കൊറോണ ബാധിച്ചത്. കൊറോണ വൈറസ് ലോകത്തെ കാർന്നു തിന്നുമ്പോൾ 292,403 പേർക്കാണ് ജീവൻ നഷ്ടമായത്. മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക് കുതിക്കുമ്പോഴും മരുന്ന് കണ്ടു പിടിക്കാനാവാതെ വൈറസിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ലോകം. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച അമേരിക്കയിൽ ഇന്നലെയും 1,582 പേർ മരണത്തിന് കീഴടങ്ങി. 83,377 പേരാണ് ഇതുവരെ അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത്. മരണം ഒരു ലക്ഷം ലക്ഷ്യമാക്കി കുതിക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് അമേരിക്ക. അതേസമയം ദിവസവും രണ്ടായിരം മരണങ്ങൾ സംഭവിച്ചിരുന്ന അമേരിക്കയിൽ അത് ആയിരത്തിലേക്ക് താന്നത് തെല്ലൊരു ആശ്വാസവും ആയിട്ടുണ്ട്.

അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ ബ്രിട്ടനിൽ ഒഴികെ മരണത്തിന് വേഗത കുറഞ്ഞിട്ടുണ്ട്. ബ്രിട്ടനിൽ മരണം 32,000 പിന്നിട്ടു. ഇന്നലെയും 627 പേർ ബ്രിട്ടനിൽ മരിച്ചു. ഇതോടെ ആകെ മരണം 32,692 ആയി ഉയർന്നു. മരണ നിരക്കിൽ മൂന്നാം സ്ഥാനത്താണ് ഇറ്റലി. 30,911 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. ഇറ്റലിയിൽ ഇന്നലെ 172 പേർ മരിച്ചു. സ്‌പെയിൻ, ഫ്രാൻസ്.ജർമനി എന്നിവിടങ്ങളിലും മരണ നിരക്ക് കുറഞ്ഞു. ഇതോടെ യൂറോപ്പിന് ആശ്വാസ്തതിന്റെ ദിനങ്ങളായിരിക്കുകയാണ്.

ബ്രസീലിൽ കൊറോണ മരണ കുതിപ്പ് തുടങ്ങി കഴിഞ്ഞു. 779 പേരാണ് ഇന്നലെ ബ്രസീലിൽഡ മരിച്ചത്. കൊറോണ മരണ വേഗം തുടങ്ങിയതോടെ ബ്രസീലിലെ മരണ നിരക്ക് 12,404 ആയി ഉയർന്നു. വരും ദിവസങ്ങളിൽ മരണ നിരക്കും രോഗികളുടെ ണ്ണവും ബ്രസീലിൽ കുതിച്ചുയർന്നേക്കും. ഇന്നലെയും പുതുതായി 8,459 പേരിൽ രോഗ ബാധ സ്ഥിരീകരിച്ചതോടെ ബ്രസീലിലെ കൊറോണ രോഗികളുടെ എണ്ണം 177,602 ആയി. കാനഡയിൽ ഇന്നലെ 176 പേരും ഇക്വഡോറിൽ 182 പേരും മെക്‌സിക്കോയിൽ 108 പേരും മരിച്ചു.

അതേസമയം കൂടുതൽ രാജ്യങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇറ്റലി, തായ്ലൻഡ്, ഓസ്‌ട്രേലിയ, മലേഷ്യ, ജോർദാൻ എന്നിവ ഇളവു പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ ഈമാസം 12 മുതലാണ് ഇളവ്. ദക്ഷിണ കൊറിയയിൽ സ്‌കൂളുകൾ 13നു തുറക്കും. അതേസമയം. ജപ്പാനിൽ അടിയന്തരാവസ്ഥ മാസാവസാനം വരെ നീട്ടാൻ നീക്കം. ഫുക്കുവോക്കയിൽ അടുത്തവർഷം നടക്കാനിരുന്ന അക്വാറ്റിക് ലോക ചാംപ്യൻഷിപ് 2022 മെയ്‌ 13ലേക്കു മാറ്റി.

ന്യൂസീലൻഡിൽ ആദ്യമായി പുതിയ രോഗികളില്ലാത്ത ദിവസമായിരുന്നു ഇന്നലത്തേത്. ദക്ഷിണ കൊറിയയിലും പുതിയ രോഗബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക്. ഇതേസമയം, റഷ്യയിലും ബംഗ്ലാദേശിലും രോഗം പടരുകയാണ്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണവും പുനരാരംഭിച്ചു. വീണ്ടും പ്രസിഡന്റായാൽ രാജ്യത്തിന്റെ സാമ്പത്തികനിലയിലും പുരോഗതിയിലും വൻ മുന്നേറ്റമുണ്ടാകുമെന്നു ട്രംപ് അവകാശപ്പെട്ടു. സ്‌കൂളുകളും കോളജുകളും സെപ്റ്റംബറോടെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിൽ ഒറ്റദിവസം 573 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനകം ഇന്ത്യക്കാരായ 4,800 കുടിയേറ്റ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ ഹൈക്കമ്മിഷണർ. വിദ്യാർത്ഥികൾ ഉൾപ്പെടെ 3,500 പേർ ഇന്ത്യയിലേക്കു മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലേഷ്യയിൽ റെക്കോർഡിട്ട് ഒറ്റ ദിവസം 122 പുതിയ കേസ് റിപ്പോർട്ട് ചെയ്‌തെങ്കിലും ഭക്ഷണശാലകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു. ഇന്തൊനീഷ്യയിൽ ഒറ്റദിവസം 395 പുതിയ കേസ്. ആകെ രോഗികൾ 11,500 കടന്നു.

കോവിഡ് പടരുമ്പോഴും രോഗത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ ബ്രസീൽ, ടാൻസാനിയ പ്രസിഡന്റുമാർ. ബ്രസീലിൽ ഒരു ലക്ഷത്തിലേറെ പേർക്കു രോഗം ബാധിക്കുകയും ഏഴായിരത്തിലേറെപ്പേർ മരിക്കുകയും ചെയ്തിട്ടും പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്കു കൂസലില്ല. പാർലമെന്റിനും കോടതിക്കും എതിരെ കഴിഞ്ഞദിവസം പാർട്ടി നടത്തിയ റാലിയിൽ ഇദ്ദേഹവും പങ്കെടുത്തു. ടാൻസനിയ പ്രസിഡന്റ് ജോൺ മഗ്ഫുലിക്കു രോഗപരിശോധനാ കിറ്റുകളിൽ വിശ്വാസമില്ല. മഡഗസ്സ്‌കറിൽനിന്ന് പച്ചമരുന്ന് വാങ്ങാൻ ഉത്തരവു നൽകിയിരിക്കുകയാണ് ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP