Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 തട്ടിപ്പാണെന്ന് പ്രഖ്യാപിച്ച് കോവിഡ് പാർട്ടി സംഘടിപ്പിച്ചു; പാർട്ടിയിൽ പങ്കെടുത്ത യുവാവിന് കോവിഡ് ബാധിച്ച് ദാരുണാന്ത്യം; യുവാക്കളുടെ ജീവനും വൈറസ് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി ചികിത്സിച്ച ഡോക്ടർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കോവിഡ് 19 തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ച് രോഗബാധിതർ സംഘടിപ്പിച്ച കോവിഡ് 19 പാർട്ടിയിൽ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം. 

കോവിഡ് ബാധിച്ചാണ് യുവാവ് മരിച്ചത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. അമേരിക്കയിൽ മാത്രം കോവിഡ് ലക്ഷകണക്കിന് പേരുടെ ജീവനെടുത്ത പശ്ചാത്തലത്തിലാണ് യുവാവ് പാർട്ടിയിൽ പങ്കെടുത്തതെന്ന് മെത്തേഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തി.യുവാക്കളുടെ ജീവനും വൈറസ് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ് ബാധിക്കുന്നവർ പാർട്ടി നടത്തുന്നതായും ഇവരിൽ ആദ്യം രോഗം ബാധിക്കുന്നവർക്ക് പാരിതോഷികം നൽകുന്നതായുമുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് ഇയാൾ കരുതിയിരുന്നത്. യുവാവായതിനാൽ തനിക്കു വൈറസ് ബാധിക്കില്ലെന്നും അദ്ദേഹം കരുതി. എന്നാൽ എല്ലാം തെറ്റാണെന്നു മനസിലാക്കിയതോടെ താൻ വലിയൊരു തെറ്റു ചെയ്തെന്ന് യുവാവ് നഴ്സിനോടു തുറന്നുസമ്മതിച്ചുവെന്നും ഡോക്ടർ വ്യക്തമാക്കി.

'നിങ്ങൾക്ക് ഒരു കാര്യം അറിയുമോ, ഞാൻ ഒരു തെറ്റു ചെയ്തു. കോവിഡ് തട്ടിപ്പാണെന്ന് കരുതി. യുവാവ് ആയതുകൊണ്ട് രോഗം വരില്ലെന്നും കരുതി'- 30കാരന്റെ വാക്കുകൾ ഇങ്ങനെ.യുവാക്കൾക്കു രോഗം ബാധിച്ചാൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടർ പറയുന്നു. അസുഖബാധിതനാണെന്നു ഇവരെ കണ്ടാൽ പെട്ടെന്നു മനസിലാകില്ല.

എന്നാൽ അവരുടെ ഓക്സിജൻ ലെവൽ പരിശോധിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോൾ കരുതുന്നതിലും മോശമാണ് അവരുടെ അവസ്ഥയെന്നു വ്യക്തമാകും. നിലവിലെ അവസ്ഥ മനസിലാക്കണമെന്നും വിഷയത്തെ ഗുരുതരമായി കാണണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്.ദിനംപ്രതി അമേരിക്കയിൽ രോഗികളുടെ എണ്ണം ഉയർന്നു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP