Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിരോധത്തിൽ മാതൃകയായി സൗദി; പ്രതിദിന രോ​ഗബാധിതരുടെ എണ്ണം അതിദ്രുതം കുറയുന്നു

കോവിഡ് പ്രതിരോധത്തിൽ മാതൃകയായി സൗദി; പ്രതിദിന രോ​ഗബാധിതരുടെ എണ്ണം അതിദ്രുതം കുറയുന്നു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അതിദ്രുതം കുറയുന്നു. ഇന്ന് 125 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തുടെ എണ്ണം ഉയരുകയും ചെയ്യുന്നു. 243 പേരാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,60,013ഉം രോഗമുക്തരുടെ എണ്ണം 3,50,792ഉം ആയി. മരണസംഖ്യ 6059 ആയി ഉയർന്നു. കോവിഡ് ബാധിതരായി ഇനി ബാക്കിയുള്ളത് 3169 പേർ മാത്രമാണ്. അതിൽ 493 പേർ മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP