Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പാത്രം കൊട്ടാൻ പറഞ്ഞ പ്രസിഡന്റിനെ തിരിച്ചു കൊട്ടി ബ്രസീലിലെ ജനങ്ങൾ; കോവിഡ് അതിവേഗം പടരുന്ന ബ്രസീലിൽ പ്രസിഡന്റിന് 'ഔട്ട' വിളിച്ച് പാത്രം കൊട്ടിയപ്പോൾ ജനങ്ങൾക്ക് ധൈര്യം നൽകി ആരോഗ്യമന്ത്രി ഹെന്റിക് മൻഡേറ്റ; മരണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുമ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുറച്ച് ലോകം

പാത്രം കൊട്ടാൻ പറഞ്ഞ പ്രസിഡന്റിനെ തിരിച്ചു കൊട്ടി ബ്രസീലിലെ ജനങ്ങൾ; കോവിഡ് അതിവേഗം പടരുന്ന ബ്രസീലിൽ പ്രസിഡന്റിന് 'ഔട്ട' വിളിച്ച് പാത്രം കൊട്ടിയപ്പോൾ ജനങ്ങൾക്ക് ധൈര്യം നൽകി ആരോഗ്യമന്ത്രി ഹെന്റിക് മൻഡേറ്റ; മരണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുമ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുറച്ച് ലോകം

സ്വന്തം ലേഖകൻ

റിയോ ഡി ജനീറോ: കൊറോണ വൈറസിന്റെ പുതിയ കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് ബ്രസീൽ. ലോകരാജ്യങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ജനങ്ങളെ നിരത്തിലിറക്കിയ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണ് ബ്രസീലിനെ കുരുതി കൊടുത്തത്.ഒടുവിൽ കൊറോണ രാജ്യത്ത് പടർന്ന് പിടിക്കുകയും ആയിരങ്ങൾ മരണപ്പെടുകയും ചെയ്തു. ജനങ്ങളും തന്റെ പാർ്ട്ടിയിലുള്ളവർ പോലും തനിക്ക് എതിരായി എന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങളെ പറ്റിക്കാൻ പുതകിയ നമ്പറുമായി ഇറങ്ങിയിരിക്കുകയാണ് ബോൾസിനാരോ

ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പാത്രം കൊട്ടാനാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തത്. എന്നാൽ പ്രസിഡന്റിന്റെ ആഹ്വാനം ശിരസാ വഹിച്ച ജനം പ്രസിഡന്റിനെ തന്നെ തിരിച്ചു കൊട്ടുകയും ചെയ്തു. പാത്രം കൊട്ടാനായി വീടിന്റെ ബാൽക്കണിയിലേക്ക് ഇറങ്ങിയ ജനങ്ങളുടെ മുദ്രാവാക്യത്തിനു കാര്യമായ വ്യത്യാസമുണ്ട്. ബോൾസോനാരോ ഔട്ട്, ഔട്ട്' തുടർച്ചയായി രാത്രികളിൽ ബ്രസീലുകാർ ബാൽക്കണികളിലും തെരുവീഥികളിലും പാത്രം കൊട്ടിയും കയ്യടിച്ചും ബോൾസോനാരോയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു.

ബ്രസീലിൽ കൊറോണ വൈറസ് വ്യാപനത്തിന് അതിവേഗമാണ്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ബ്രസീൽ ചൈനയെ മറികടന്ന് കഴിഞ്ഞു. 6,412 പേർ ഇതിനകം മരിച്ചു. 92,202 പേർ രോഗബാധിതർ. ദിവസങ്ങളായി പ്രതിദിന മരണസംഖ്യ നൂറിനു മുകളിലാണ്, ആയിരത്തിലേറെ കോവിഡ് കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യാന്തര കണക്കുകളിൽ പത്താംസ്ഥാനമാണ് ബ്രസീലിന്. അതിനിടെ, കൊറോണ വൈറസിനെക്കാൾ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവിൽ സമരത്തിലാണ് ബ്രസീൽ ജനത.

കോവിഡിൽ പ്രസിഡന്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചപ്പോൾ രാജ്യത്തെ കോവിഡ് പ്രതിരോധത്തിനു ചുക്കാൻ പിടിച്ചത് ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മൻഡേറ്റയായിരുന്നുജനങ്ങളും സംസ്ഥാന ഗവർണർമാർ മൻഡേറ്റ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു. ഇതോടെ ബൊൾസെനേരെ മൻഡേറ്റയ്‌ക്കെതിരെ തിരിഞ്ഞു. 'ഞാനാണു പ്രസിഡന്റ്, എന്നെക്കാൾ വലിയവരില്ല' എന്നായിരുന്നു മൻഡേറ്റയുടെ ജനപ്രീതിയെ കുറിച്ചുള്ള ചോദ്യത്തിനു ബോൾസോനാരോയുടെ മറുപടി. സ്വന്തം സർക്കാരിലെ മന്ത്രി തന്നെക്കാൾ വലുതാകുന്നുവെന്ന ചിന്ത വലുതായപ്പോൾ കഴിഞ്ഞ ദിവസം മൻഡേറ്റയെ മന്ത്രിസഭയിൽനിന്നു ബോൾസോനാരോ പുറത്താക്കി. ചാർത്തിയ കുറ്റം, സാമൂഹിക അകലം പാലിക്കാൻ ജനത്തെ നിർബന്ധിക്കുന്നു.

ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയർന്നതോടെ ശ്മശാനങ്ങൾ നിറഞ്ഞു കവിയുന്ന കാഴ്ചയാണ്. ആമസോൺ മഴക്കാടുകൾക്ക് സമീപമുള്ള സെമിത്തേരിയിൽ ശവപ്പെട്ടികൾ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളിൽ ഐസിയുകളും വെന്റിലേറ്ററുകളുമില്ലാത്ത അവസ്ഥ. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സോഷ്യോപാത്ത് രാജ്യം ഭരിക്കുമ്പോൾ രാജ്യം ശവപ്പറമ്പാകുമെന്നാണ് ബോൾസോനാരോയ്‌ക്കെതിരെ ഒരു രാജ്യാന്തര മാധ്യമം ഉന്നയിച്ച വിമർശനം. ബ്രസീലിലെ 27ൽ 24 ഗവർണർമാരും പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് കൂടി എടുത്തതോടെ വൻ രാഷ്ട്രീയ പ്രതിസന്ധിയും ബ്രസീലിൽ ഉടലെടുത്തിരുന്നു. രാജ്യത്തെ 21 കോടിയിലധികം വരുന്ന ജനത്തിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രി മൻഡേറ്റയുടെ വാക്കുകൾ അനുസരിച്ച് വീട്ടിലിരുന്നതോടെയാണ് ബോൾസോനാരോ മൻഡേറ്റയ്‌ക്കെതിരെ തിരിഞ്ഞത്.

അതേസമയം കൊറോണ മരണ നിരക്ക് രണ്ടര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 244,773 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയിൽ ഇന്നലെ 1,647 പേർ മരിച്ചു. ലോകം ലോക്ക് ഡൗണിലേക്ക് പോയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. 1930ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുമ്പോൾ തിരിച്ചു വരവിനൊരുങ്ങുകയാണ് രാജ്യങ്ങൾ. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഫാക്ടറികളും കടകളും തുറന്ന് തുടങ്ങി.

ഫ്രാൻസ്, സ്‌പെയിൻ, ജർമനി അടക്കമുള്ള രാജ്യങ്ങൾ ഫാക്ടറികൾ, ഓഫിസുകൾ, വ്യാപാരസ്ഥാപനങ്ങൾ, പള്ളികൾ തുടങ്ങിയ തുറക്കാൻ അനുമതി നൽകി. യൂറോപ്പിൽ രോഗികൾ 14.15 ലക്ഷം കവിഞ്ഞു. മരണം 1.38 ലക്ഷത്തിലേറെ. യൂറോപ്പിൽ ഏറ്റവും രോഗികളുള്ള സ്‌പെയിനിൽ 7 ആഴ്ചയ്ക്കു ശേഷം പൊതുസ്ഥലത്തു വ്യായാമം അനുവദിച്ചു. പൊതുഗതാഗതം നാളെ മുതൽ; മാസ്‌ക് നിർബന്ധം. ഓസ്ട്രിയയിൽ ബാർബർ ഷോപ്പുകൾ അടക്കം കടകൾ തുറന്നു. യുകെയിൽ മരണനിരക്ക് കുറഞ്ഞു. പ്ലാസ്മ ദാനത്തിനു സന്നദ്ധരായി രോഗം ഭേദമായ ആയിരങ്ങൾ. റഷ്യയിലും പാക്കിസ്ഥാനിലും പ്രതിദിന മരണനിരക്ക് കുതിച്ചുയർന്നു. ചൈനയിൽ ഇന്നലെ ഒരു രോഗി മാത്രം. ഏഷ്യയിൽ ആകെ രോഗികൾ 5,39,443. ആകെ മരണം 19,106.

അമേരിക്കയിൽ ടെക്‌സസ്, സൗത്ത് കാരലൈന അടക്കം പന്ത്രണ്ടിലേറെ സംസ്ഥാനങ്ങളിൽ റസ്റ്ററന്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു. ന്യൂയോർക്ക്, ഇലിനോയി സംസ്ഥാനങ്ങളിൽ ഇളവില്ല. വാഷിങ്ടണിൽ 31 വരെ നിയന്ത്രണം തുടരും. ന്യൂയോർക്കിലെ വയോജനകേന്ദ്രത്തിൽ 98 മരണം സംഭവിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP