Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭേദമായവരിൽ എട്ട് മാസംവരെ ആന്റിബോഡി നിലനിൽക്കും; രോഗം ബാധിച്ച് 15 ദിവസത്തിനുള്ളിൽ ആന്റിബോഡി രൂപപ്പെട്ടില്ലെങ്കിൽ ഗുരുതരമാകാം; പഠനം നടത്തിയത് ഇറ്റാലിയൻ ഗവേഷകർ

കോവിഡ് ഭേദമായവരിൽ എട്ട് മാസംവരെ ആന്റിബോഡി നിലനിൽക്കും; രോഗം ബാധിച്ച് 15 ദിവസത്തിനുള്ളിൽ ആന്റിബോഡി രൂപപ്പെട്ടില്ലെങ്കിൽ ഗുരുതരമാകാം; പഠനം നടത്തിയത് ഇറ്റാലിയൻ ഗവേഷകർ

ന്യൂസ് ഡെസ്‌ക്‌

റോം: കോവിഡ് പിടിപെട്ട് രോഗമുക്തി നേടിയവരിൽ കുറഞ്ഞത് എട്ട് മാസംവരെ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി നിലനിൽക്കുമെന്ന് പഠനം. ഇറ്റാലിയൻ ഗവേഷകരാണ് പഠനം നടത്തിയത്.

രോഗബാധയേറ്റ് 15 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കിൽ ഇത്തരക്കാരിൽ കോവിഡിന്റെ വളരെ ഗുരുതരമായ അവസ്ഥകൾ ഉണ്ടായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയിലെ കോവിഡ് ആദ്യ തരംഗത്തിൽ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്. രോഗമുക്തി നേടിയ ഇവരിൽ നിന്നും മാർച്ചിലും ഏപ്രിലിലും നവംറിലുമായി ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി പഠനം നടത്തിയത്.

ഇറ്റലിയിലെ ഐഎസ്എസ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് പഠനം നടത്തിയത്. എട്ട് മാസത്തിലധികം ഇടവേളയിൽ സാംപിൾ പരിശോധിച്ചു. ഇക്കാലയലയളവിൽ ആന്റിബോഡി സാന്നിധ്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 162 പേരിൽ മൂന്ന് പേർക്ക് ഈ കാലയളവിന് ശേഷം രോഗബാധ വീണ്ടും ഉണ്ടായതായും പഠനത്തിൽ പറയുന്നു.

നേച്ചർ കമ്മ്യൂണിക്കേഷൻസ് സയന്റിഫിക് ജേണലിൽ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് രോഗമുക്തി നേടുന്നതിൽ ആന്റിബോഡികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP