Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്ത് കോവിഡ് കേസുകൾ 80 ലക്ഷം കവിഞ്ഞു; ചികിത്സയിൽ കഴിയുന്ന 34,59,519 രോ​ഗികളിൽ 54,576 പേരുടെ നില അതീവ ​ഗുരുതരം; ഇതുവരെ മരിച്ചത് 4,36,808 കൊറോണ ബാധിതർ

ലോകത്ത് കോവിഡ് കേസുകൾ 80 ലക്ഷം കവിഞ്ഞു; ചികിത്സയിൽ കഴിയുന്ന 34,59,519 രോ​ഗികളിൽ 54,576 പേരുടെ നില അതീവ ​ഗുരുതരം; ഇതുവരെ മരിച്ചത് 4,36,808 കൊറോണ ബാധിതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്ത് കോവിഡ് കേസുകൾ 80 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 71,272 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,55,339 ആയി. ചികിത്സയിൽ കഴിയുന്ന 34,59,519 രോ​ഗികളിൽ 54,576 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇതുവരെ 41,59,012 ആളുകൾ രോ​ഗമുക്തി നേടിയപ്പോൾ 4,36,808 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 24 മണിക്കൂറിനിടെ 1,627 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളും മരണവും അമേരിക്കയിൽ തന്നെയാണ്. 21,70,711കേസുകളാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,17,951രോ​ഗികൾ ഇതിനകം മരിച്ചു. 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത് 93 പേരാണ്.

കോവിഡ് രോ​ഗികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇന്ന് 6,081 കേസുകളും 96 മരണവും റിപ്പോർട്ട് ചെയ്തു. റഷ്യയിൽ 24 മണിക്കൂറിനിടെ 8,246 കോവിഡ് കേസുകളും 143 മരണവും സംഭവിച്ചു. പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 6,182 പോസിറ്റീവ് കേസുകളാണ്. 184 പേരാണ് രാജ്യത്ത് ഇന്ന് മരിച്ചത്. ബ്രിട്ടനിൽ 968 പുതിയ രോ​ഗികളും 38 മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മെക്സിക്കോയിലാണ് 24 മണിക്കൂറിനിടെ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 269 പേരാണ് ഇന്ന് മെക്സിക്കോയിൽ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP