Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്19 പ്രതിരോധ വാക്സിൻ പരീക്ഷണം മനുഷ്യരിൽ തുടങ്ങി; ചാഡോക്സ് 1എൻകോവ്-19 വാക്സിൻ വിജയിക്കാനുള്ള സാധ്യത 80 ശതമാനത്തേളമാണെന്നാണ് വിദ​ഗ്ധർ

കോവിഡ്19 പ്രതിരോധ വാക്സിൻ പരീക്ഷണം മനുഷ്യരിൽ തുടങ്ങി; ചാഡോക്സ് 1എൻകോവ്-19 വാക്സിൻ വിജയിക്കാനുള്ള സാധ്യത 80 ശതമാനത്തേളമാണെന്നാണ് വിദ​ഗ്ധർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൺ: കോവിഡ്-19 പ്രതിരോധ വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. ചാഡോക്സ് 1എൻകോവ്-19 എന്നാണ് വാക്സിന്പേര് നൽകിയിരിക്കുന്നത്. ചിമ്പാൻസിയിൽ നിന്നാണ് ഇതിനായുള്ള വൈറസിനെ ശേഖരിച്ചത്. അതിനാലാണ് ഈ പേര്. 320 പേരിലാണ് വാക്സിൻ പരീക്ഷിക്കുക. വാക്സിനേഷന് ശേഷം പനി, തലവേദന, ശരീര വേദന തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ജെന്നിഫർ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ പരീക്ഷണം നടക്കുന്ന രാജ്യങ്ങളിലൊന്ന് യു.കെയാണ്. അടുത്ത വർഷത്തിനുള്ളിൽ രോഗത്തിനെതിരെ വിജയകരമായ വാക്സിനോ ചികിത്സാ രീതിയോ കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരുമെന്ന് യു.കെ. സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം വാക്സിൻ വിജയിക്കാനുള്ള സാധ്യത 80 ശതമാനത്തേളമാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വാക്സിനോളജി പ്രൊഫസർ സാറാ ഗിൽബർട്ട് പറയുന്നത്. വാക്സിൻ വിജയകരമായാൽ സെപ്റ്റംബറോടെ 10 ലക്ഷത്തോളം ഡോസുകൾ വിതരണത്തിന് തയ്യാറാകുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP