Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കോവിഡ് 19ന്റെ അതിവേഗ പടയോട്ടം; കൊലയാളി വൈറസിന്റെ പിടിയിൽ ഇതു വരെ ജീവൻ നഷ്ടമായത് 30,883 പേർക്ക്; വൈറസ് അതിവേഗം ബഹുദൂരം പിന്നിട്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ട്രംപ്: മരണത്തിന് മുന്നിൽ പകച്ച് ഇറ്റലി

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കോവിഡ് 19ന്റെ അതിവേഗ പടയോട്ടം; കൊലയാളി വൈറസിന്റെ പിടിയിൽ ഇതു വരെ ജീവൻ നഷ്ടമായത് 30,883 പേർക്ക്; വൈറസ് അതിവേഗം ബഹുദൂരം പിന്നിട്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ട്രംപ്: മരണത്തിന് മുന്നിൽ പകച്ച് ഇറ്റലി

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കോവിഡ് 19ന്റെ അതിവേഗ പടയോട്ടം. ദിവസവുിം ആയിരക്കണക്കിന് ആളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിച്ചു വീഴുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ലോകവും അജയ്യരെന്ന് സ്വയം കരുതിയ ഭരണകൂടങ്ങളും. ലോകത്തിലെ വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതൽ ഭീതി വിതച്ച് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം.

കൊറോണ വൈറസ് ബാധിച്ച് 190ലേറെ രാജ്യങ്ങളിലായി ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇതുവരെ ലോകത്ത് 30,883 പേരുടെ ജീവൻ ആണ് കൊറോണ എന്ന കൊലയാളി വൈറസ് കവർന്നെടുത്തത്. യൂറോപ്പിൽ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. ഇതുവരെ 6,64,103 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നോക്കി നിൽക്കെ ആളുകൾ മരിച്ചു വീഴുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ഇറ്റലിയിൽ മാത്രം കോവിഡ് 19 ബാധിച്ചുള്ള മരണം പതിനായിരും കടന്നു. 10,023 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 889 പേരാണ്.

സ്പെയിനിൽ 5982 പേരും, ഫ്രാൻസിൽ 2314 പേരും, ഇറാനിൽ 2517 പേരും, ചൈനയിൽ 3300 പേരും മരിച്ചു. ഇതുവരെ രോഗം ഭേദമായവർ 1,42,361പേരാണ്. അമേരിക്കയിൽ രോഗവ്യാപനം ഈ നിലയിൽ തുടർന്നാൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

കൊറോണ പരിഭ്രാന്തി പരത്തി ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിൽ മരണം 2000 പിന്നിട്ടു. 2211 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. 1,23,313 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19, 187 പേർക്ക് രോഗം സ്ഥിരീകരിച്ചു. 515 പേരാണ് ഇന്നലെ അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. ന്യൂയോർക്കിൽ മാത്രം അരലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട്. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ട്രംപും അമേരിക്കൻ ഭരണ കൂടവും. ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ ലക്ഷ്യങ്ങൾ. അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി.

പന്ത്രണ്ടു പേർ മരിച്ച പാക്കിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്‌നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു. അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി.

74 രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എൺപതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP