Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ മന്ത്രി രാജിവെച്ചപ്പോൾ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി; ആരോഗ്യരംഗത്തെ മുൻപരിചയം കണക്കിലെടുത്തുള്ള മൂന്ന് മാസത്തെ താൽക്കാലിക നിയമനം; കോവിഡ് 19 പ്രതിരോധത്തിനിടെ കൈയടിക്കേണ്ടുന്ന നെതർലൻസ് മാതൃക ഇങ്ങനെ

ആരോഗ്യ മന്ത്രി രാജിവെച്ചപ്പോൾ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി; ആരോഗ്യരംഗത്തെ മുൻപരിചയം കണക്കിലെടുത്തുള്ള മൂന്ന് മാസത്തെ താൽക്കാലിക നിയമനം; കോവിഡ് 19 പ്രതിരോധത്തിനിടെ കൈയടിക്കേണ്ടുന്ന നെതർലൻസ് മാതൃക ഇങ്ങനെ

സ്വന്തം ലേഖകൻ

ആംസ്റ്റർഡാം: കേരളത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർത്തു കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. എന്നാൽ, കേരളത്തിലെ രാഷ്ട്രീയക്കാർ ശരിക്കും നാണിക്കേണ്ട സംഭവമാണ് നെതർലൻസിൽ രാജ്യത്തു നിന്നും പുറത്തുവരുന്നത്. കോവിഡ് 19 വ്യാപനത്തിന് തടയിടാനായി നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റട്ട് സ്വീകരിച്ച നടപടിക്കാണ് സോഷ്യൽ മീഡിയയും ലോകവും കൈയടിക്കുന്നത്.

പ്രതിപക്ഷ നിരയിലെ എംപി മാർട്ടിൻ വാൻ റിജിനെ പുതിയ ആരോഗ്യമന്ത്രിയാക്കി നിയമിച്ച് പ്രധാനമന്ത്രി മാർക്ക് റട്ട് ഉത്തരവിറക്കുകയയിരുന്നു. നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ് രാജിവെച്ചതിനെത്തുടർന്ന് പുതിയ നിയമനം. മൂന്ന് മാസത്തെ താൽക്കാലിക നിയമനമാണ് നിയുക്ത ആരോഗ്യമന്ത്രിക്കുള്ളത്. നിയുക്തമന്ത്രിക്ക് ആരോഗ്യരംഗത്തും മന്ത്രിസഭയിലും ഏറെ അനുഭവസമ്പത്തുണ്ടെന്നും മാർക്ക് റട്ട് ട്വിറ്ററിൽ കുറിച്ചു. ഈ മികവു കണക്കിലെടുത്താണ് പ്രതിപക്ഷ എംപിയെ നിയമിച്ചത്.

മാർക്ക് റട്ട് ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിയുടേയും മാർട്ടിൻ വാൻ റിജിൻ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടേയും നേതാക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP