Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ചത് 20 ലക്ഷം പേർക്ക്; യൂറോപ്പിലും അമേരിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ പതിനൊന്ന് ശതമാനം വരെ വർദ്ധന: രോഗബാധിതരുടെ എണ്ണം വർദ്ധിച്ചെങ്കിലും മരണ നിരക്ക് കുറയുന്നതിൽ ആശ്വസിച്ച് ലോകം

ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ചത് 20 ലക്ഷം പേർക്ക്; യൂറോപ്പിലും അമേരിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ പതിനൊന്ന് ശതമാനം വരെ വർദ്ധന: രോഗബാധിതരുടെ എണ്ണം വർദ്ധിച്ചെങ്കിലും മരണ നിരക്ക് കുറയുന്നതിൽ ആശ്വസിച്ച് ലോകം

സ്വന്തം ലേഖകൻ

ജനീവ: ലോകമെമ്പാടും കോവിഡ് വ്യാപനം മൂർധന്യത്തിൽ എത്തി. ഒരാഴ്ചയ്ക്കിടെ 20 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത് എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം, മരണനിരക്ക് കുറഞ്ഞുവരുകയാണെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. യൂറോപ്പിലും അമേരിക്കയിലുമാണ് കോവിഡ് ഇപ്പോൾ അനിയന്ത്രിതമായി പരക്കുന്നത്.

സെപ്റ്റംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 19,98,897 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മുൻ ആഴ്ചയെ അപേക്ഷിച്ച് ആറുശതമാനം വർധന. രോഗവ്യാപനം തുടങ്ങിയശേഷം ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൂടിയ രോഗബാധയുമാണ്.

ചൈനയിലെ വുഹാനിൽനിന്ന് ആരംഭിച്ച് ലോകംമുഴുവൻ പടർന്ന കോവിഡ് -19 വൈറസ് മൂന്നുകോടി 15 ലക്ഷം പേരെയാണ് ബാധിച്ചത്. മരണം പത്തുലക്ഷത്തിലേക്ക് കടക്കുകയാണ്.

ലോകത്തെ എല്ലാപ്രദേശങ്ങളിലും രോഗികൾ കൂടുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അതേസമയം, മരണം കുറയുന്നത് ആശ്വസം നൽകുന്നു. യൂറോപ്പിലും അമേരിക്കയിലും പത്തും പതിനൊന്നും ശതമാനമാണ് വർധന. ആഫ്രിക്കമാത്രമാണ് രോഗബാധയ്ക്ക് ചെറിയൊരു ആശ്വാസം നൽകുന്നത്.

കഴിഞ്ഞയാഴ്ച 37,700 പേരാണ് ലോകത്ത് മരിച്ചത്. തൊട്ടുമുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് 10 ശതമാനം കുറവാണത്. രോഗം ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ മരണം 22 ശതമാനവും ആഫ്രിക്കയിൽ 16 ശത്മാനവും കുറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP