Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുന്നു; ലോകത്ത് 1,851,480 പേർ കോവിഡ് രോഗികളായപ്പോൾ മരണ സംഖ്യ 114,171 ആയി ഉയർന്നു: രോഗം ഭേദമായത് 422,823 പേർക്ക്

ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുന്നു; ലോകത്ത് 1,851,480 പേർ കോവിഡ് രോഗികളായപ്പോൾ മരണ സംഖ്യ 114,171 ആയി ഉയർന്നു: രോഗം ഭേദമായത് 422,823 പേർക്ക്

സ്വന്തം ലേഖകൻ

വാഷിങ്ടൻ: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുന്നു. നിലവിൽ 1,851,480 കോവിഡ് രോഗികളാണ് ലോകത്തുള്ളത്. അതേസമയം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 114,171 ആയി. 422,823 പേർക്കു രോഗം ഭേദമായി. ഇറ്റലിയേയും പിന്നിലാക്കി മരണ സംഖ്യയിൽ യുഎസാണ് ഏറ്റവും മുന്നിൽ. ഇതുവരെ 22,101 പേരാണ് യുഎസിൽ കൊറോണ ബാധിച്ച് മരിച്ചത്. തൊട്ടു പിന്നിൽ ഇറ്റലിയിൽ 19,899 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.ഇന്നലെ മരണ കണക്കുകളിൽ ഇറ്റലിയേയും പിന്നിലാക്കി അമേരിക്ക കുതിക്കുക ആയിരുന്നു.

അഞ്ചര ലക്ഷത്തിൽ അധികം പേരെ യുഎസിൽ വൈറസ് ബാധിച്ചു. സ്‌പെയിനിൽ 17,209 പേരും മരിച്ചു. യൂറോപ്പിൽ കൊറോണയുടെ ഹോട്ട് സ്‌പോട്ടുകളായിരുന്ന ഇറ്റലിയിലും സ്‌പെയിനിലും മരണ കുതിപ്പിന് തെല്ലും ആശ്വാസം വന്നിട്ടുണ്ട്. ദിവസവും ആയിരത്തിന് മുകളിൽ മരണം സംഭവിച്ചിരുന്ന ഫ്രാൻസിലും മരണ വേഗത്തിന് തെല്ലൊരു ആശ്വാസം വന്നിട്ടുണ്ട്. ഇന്നലെ 561 പേർ മരിച്ചതോടെ ആകെ 14,393 മരണങ്ങളായി. അതേസമയം യുകെയിൽ ഇപ്പോഴും മരണ സംഖ്യ കുതിച്ചുയരുകയാണ്. ഇന്നലെ 737 പേർ മരിച്ചതോടെ യുകെയിലെ മരണ സംഖ്യ 10,612 ആയി ഉയർന്നു. ഇവിടെ മലയാളികൾ അടക്കം നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററുകളിൽ ചികിത്സയിലാണ്.

മറ്റു രാജ്യങ്ങളിലെ മരണ സംഖ്യ ഇങ്ങനെ ജർമനി 2,907, ഇറാൻ 4,474, ചൈന 3,339. അമേരിക്കയിൽ ഇന്നലെ 1,524 പേരാണ് മരിച്ചത്. യുഎസിൽ ന്യൂയോർക്ക് നഗരത്തെയാണ് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. യുഎസ് സൈന്യത്തിലെ 50,000 ൽ അധികം സൈനികരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. അതേസമയം ലോകത്തുകൊറോണ ബാധിച്ചുള്ള മരണ സംഖ്യ നിമിഷം കൊണ്ട് ഉയർന്നു വരികയാണ്.

അതേസമയം കോവിഡ് ബാധിച്ച് യൂറോപ്പിൽ മാത്രം മരിച്ചവരുടെ എണ്ണം 75,000 കടന്നു. സ്പെയിൻ, ഇറ്റലി. ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് യൂറോപ്പിൽ രോഗബാധയുണ്ടായത്. 75011 പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ യൂറോപ്യൻ രാജ്യം ഇറ്റലിയാണ്. 19500 ഓളം മരണമാണ് ഇറ്റലിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. സ്പെയിൻ-16972, ഫ്രാൻസ്-13832, ബ്രിട്ടൻ 9875 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം.

അതേസമയം ബ്രിട്ടനിൽ കോവിഡ്-19 ബാധിച്ച് ഇന്നലെ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെർമിങ്ഹാമിൽ മരിച്ചത്. കോവിഡ്-19നെ തുടർന്ന് യു.കെയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP