Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആയത്തൊള്ള അലി ഖമേനിയുടെ സഹപ്രവർത്തകന് കൊവിഡ്19 ബാധ; കൊവിഡ് ഭീതിയിൽ ഇറാനിയൻ പരമോന്നത നേതാവും

ആയത്തൊള്ള അലി ഖമേനിയുടെ സഹപ്രവർത്തകന് കൊവിഡ്19 ബാധ; കൊവിഡ് ഭീതിയിൽ ഇറാനിയൻ പരമോന്നത നേതാവും

സ്വന്തം ലേഖകൻ

തെഹ്രാൻ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സഹഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. അലി അക്‌ബർ വെലയാതി എന്ന 75 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഖമേനിയും കൊറോണ വൈറസ് ഭീതിയിലായി. ഖമേനിയുടെ ഔദ്യോഗിക സഹപ്രവർത്തകനാണ് ഇദ്ദേഹം. അലി അക്‌ബർ തെഹ്രാനിലെ മാഷിഹ് ധനെഷ് വരി എന്ന ആശുപത്രിയുടെ പ്രസിഡന്റാണ്. ഇറാനിലെ കൊവിഡ്-19 രോഗികളെ പ്രധാനമായും ചികിത്സിക്കുന്ന ആശുപത്രിയാണിത്. പീഡിയാട്രീഷൻ കൂടിയായ ഇദ്ദേഹം ഐസൊലേഷനിലാണ് ഇപ്പോൾ കഴിയുന്നത്.

നേരത്തെ ഖംനഈയുടെ പാർലമെന്റ് ഉപദേഷ്ടാവായ മുഹമ്മദ് മിർമുഹമ്മദി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇറാനിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരാണ് ഇതുവരെ കൊവിഡ്-19 ബാധിച്ച് മരിച്ചത്. ഒറ്റ ദിവസത്തിനുള്ളിൽ 97 മരണങ്ങളാണ് ഇറാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇറാനിലെ കൊവിഡ് ബാധിച്ചുള്ള മരണം 611 ആയി ഉയർന്നു. 12792 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ചുള്ള മരണം നടന്നത് ഇറാനിലാണ്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐ.എം.എഫിനോട് ഇറാൻ സഹായ ധനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP