Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് താറുമാറാക്കിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയെ; ജനങ്ങൾക്ക് 1,00,000 യെൻ വീതം നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

കൊവിഡ് താറുമാറാക്കിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയെ; ജനങ്ങൾക്ക് 1,00,000 യെൻ വീതം നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: രാജ്യത്തെ ജനങ്ങൾക്ക് 1,00,000 യെൻ (ഏകദേശം 71,000 രൂപ) വീതം നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ജപ്പാന്റെ പുതിയ തീരുമാനം. കോവിഡ്-19 ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക സഹായം ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ആബേ വ്യക്തമാക്കി.

കോവിഡ് മൂലം വരുമാനം നിലച്ച കുടുംബങ്ങൾക്ക് മൂന്നിരട്ടി കൂടുതൽ തുക നൽകാനായിരുന്നു ആദ്യഘട്ടത്തിൽ ആലോചിച്ചത്. എന്നാൽ ഈ പദ്ധതി ഉപേക്ഷിച്ചു. പിന്നാലെയാണ് 100000 യെൻ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭാവി ഇപ്പോഴുള്ള നമ്മുടെ പെരുമാറ്റത്തിന്റെ ആശ്രയിച്ചിരിക്കുന്നു. സാമൂഹിക സമ്പർക്കം 70 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം ഇതുവരെ കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും ആബേ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലെ 7 മേഖലകളിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച ഇത് രാജ്യത്തെമ്പാടും ഏർപ്പെടുത്തി. ഏപ്രിൽ അവസാനവും മെയ് തുടക്കത്തിലും അവധിക്കാല യാത്രകൾ കൂടാറുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മെയ് ആറിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ഇളവുകൾ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP