Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഒരാൾക്ക് ഒരു ടോയ്‌ലറ്റ് റോൾ മാത്രം; വാങ്ങാൻ കടയ്ക്കുമുന്നിൽ ആളുകളുടെ അടിപിടി; മെഡിക്കൽ മാസ്‌കുകൾ കിട്ടാനില്ല; കൊറോണ നിലവിട്ട് പരന്നതോടെ സാധനങ്ങൾ കിട്ടാക്കനിയാവുന്നു; ഓസ്‌ട്രേലിയയിൽ ജനജീവിതം തന്നെ കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ

ഒരാൾക്ക് ഒരു ടോയ്‌ലറ്റ് റോൾ മാത്രം; വാങ്ങാൻ കടയ്ക്കുമുന്നിൽ ആളുകളുടെ അടിപിടി; മെഡിക്കൽ മാസ്‌കുകൾ കിട്ടാനില്ല; കൊറോണ നിലവിട്ട് പരന്നതോടെ സാധനങ്ങൾ കിട്ടാക്കനിയാവുന്നു; ഓസ്‌ട്രേലിയയിൽ ജനജീവിതം തന്നെ കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: കൊറോണ വൈറസ് വ്യാപനം ലോകത്തിന്റെ താളം തെറ്റിച്ചുമുന്നേറുകയാണ്. കൊറോണ വൈറസ് ബാധയും മരണവും സംഭവിച്ച ഓസ്‌ട്രേലിയയിൽ ജനജീവിതം തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് മുന്നേറുകയാണ്. രോഗബാധ കൂടുതൽ പരക്കുന്നതിനുമുമ്പ് പൊതു ഇടങ്ങളിൽനിന്ന് പിൻവലിയുന്നതിനാണ് എല്ലാവരുടെയും ശ്രമം. സൂപ്പർമാർക്കറ്റുകളിൽനിന്ന് പരമാവധി സാധനങ്ങൾ സമാഹരിക്കാൻ പലരും ശ്രമിച്ചത് കടുത്ത പ്രതിസന്ധിയുണ്ടാക്കി.

സിഡ്‌നിയിലെ വൂൾവർത്തിൽ കഴിഞ്ഞദിവസം വലിയ തിരക്കാണ് ഇതുവഴിയുണ്ടായത്. ടോയ്‌ലറ്റ് പേപ്പർ വാങ്ങുന്നതിന് ഉപഭോക്താക്കൾ തിരക്കുകൂട്ടിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. തെക്കുപടിഞ്ഞാറൻ സിഡ്‌നിയിലെ റിവേസ്ബിയിലള്ള സ്‌റ്റോറിലെത്തിയ ജനക്കൂട്ടം കഴിയാവുന്നത്ര ടോയ്‌ലറ്റ് പേപ്പർ ശേഖരിക്കാനാണ് ശ്രമം നടത്തിയത്.

Stories you may Like

ഇതേത്തുടർന്ന് ടോയ്‌ലറ്റ് പേപ്പർ വാങ്ങുന്നതിന് ഓരോരുത്തർക്കും നിയന്ത്രണമേർപ്പെടുത്താൻ വൂൾവർത്ത് അധികൃതർ നിർബന്ധിതരായി. ഒരാൾക്ക് നാല് ടോയ്‌ലറ്റ് പേപ്പർ എന്ന പരിധിവച്ചാണ് വിൽപന നടത്തിയത്. അൽഡി സൂപ്പർമാർക്കറ്റിൽ ടോയ്‌ലറ്റ് പേപ്പറിനായി ജനം ഇടികൂടാൻ തുടങ്ങിയതോടെ, ഒരാൾക്ക് ഒന്ന് എന്ന കർശന നിബന്ധനവെക്കാൻ കടയുടമകൾ നിർബന്ധിതരായി.

വടക്കുപടിഞ്ഞാറൻ സിഡ്‌നിയിലെ എപ്പിങ്ങിലുള്ള അൽഡി സ്റ്റോറിലാണ് ഈ നിബന്ധനവെച്ചത്. ഒരു ബില്ലിൽ ഒരു ടോയ്‌ലറ്റ് പേപ്പർ എന്ന ബോർഡുവച്ചാണ് കച്ചവടം നടത്തിയത്. 24 മണിക്കൂറിനിടെ വീണ്ടും തിരിച്ചെത്തി ടോയ്‌ലറ്റ് പേപ്പർ വാങ്ങാതിരിക്കാനുള്ള മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിരുന്നു. ഒരാൾക്ക് നാല് ടോയ്‌ലറ്റ പേപ്പർ എന്ന നിബന്ധന വൂൾവർത്ത്‌സ് ഓൺലൈനിലും സ്‌റ്റോറുകളിലും നിർബന്ധമാക്കുകയും ചെയ്തു.

കൊറോണ വൈറസ് പടർന്നാൽ നിത്യോപയോഗ സാധനങ്ങൾക്കായി പുറത്തിറങ്ങാൻ സാധിച്ചേക്കില്ലെന്ന ഭയമാണ് പലരെയും കൂടുതൽ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. രണ്ടുപേർ ഓസ്‌ട്രേലിയയിൽ മരിച്ചതോടെയാണ് ജനങ്ങളിൽ ഭീതി വർധിച്ചതും. മാത്രമല്ല, ഓസ്‌ട്രേലിയൻ വിപണിയിലുള്ള ടോയ്‌ലറ്റ് പേപ്പറുകളിൽ 40 ശതമാനവും വരുന്നത് ചൈനയിൽനിന്നാണ്. ഇറക്കുമതി നിലച്ചത് ക്ഷാമമുണ്ടാക്കുമെന്ന ആശങ്കയും ജനങ്ങളിൽ സജീവമാണ്.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ടോയ്‌ലറ്റ് പേപ്പർ നിർമ്മാതാക്കളായ കിംബർലി ക്ലാർക്ക് ഇപ്പോൾ ഉദ്പാദനം 24 മണിക്കൂർ നേരത്തേക്കാക്കിയിരിക്കുകയാണ്. കൂടുതൽ ടോയ്‌ലറ്റ് പേപ്പർ വിപണിയിലെത്തിച്ച് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയയിൽ ഇതുവരെ പതിനായിരത്തിലേറെപ്പേർ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായി. 41 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 21 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP