Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങൾ കൊറോണ വൈറസ് ബാധിതർ; കൊലയാളി വൈറസ് ബാധിച്ച് മരിച്ച വരുടെ എണ്ണം 177,287 ആയി ഉയർന്നു; കൊറോണ നാശം വിതച്ച അമേരിക്കയിൽ ഇന്നലെ 2,765 പേർ മരിച്ചതോടെ മരണ നിരക്ക് അര ലക്ഷത്തിലേക്ക് അടുക്കുന്നു: ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 828 പേർ: ലോകത്തുണ്ടായ മരണങ്ങളിൽ മൂന്നിൽ രണ്ടും സംഭവിച്ചത് യൂറോപ്പിൽ

ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങൾ കൊറോണ വൈറസ് ബാധിതർ;  കൊലയാളി വൈറസ് ബാധിച്ച് മരിച്ച വരുടെ എണ്ണം 177,287 ആയി ഉയർന്നു; കൊറോണ നാശം വിതച്ച അമേരിക്കയിൽ ഇന്നലെ 2,765 പേർ മരിച്ചതോടെ മരണ നിരക്ക് അര ലക്ഷത്തിലേക്ക് അടുക്കുന്നു:  ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 828 പേർ: ലോകത്തുണ്ടായ മരണങ്ങളിൽ മൂന്നിൽ രണ്ടും സംഭവിച്ചത് യൂറോപ്പിൽ

സ്വന്തം ലേഖകൻ

ഏറ്റവും പുതിയ റിപ്പോർട്ട് അുസരിച്ച് ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങൾ കൊറോണ ബാധിതരായി. കൊറോണ ബാധിച്ചുള്ള മരണ സംഖ്യ 177,402 ആയും ഉയർന്നു. ലോകത്തണ്ടായ മരണങ്ങളിൽ മൂന്നിൽ രണ്ട് മരണങ്ങളും സംഭവിച്ചത് യൂറോപ്പിൽ ആണ്. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന രാജ്യമായി മാറിയ അമേരിക്കയിൽ ഇന്നലെ 2,765 പേർ കൂടി മരിച്ചതോടെ മരണ നിരക്ക് 45,227 ആയി ഉയർന്നു. വരുന്ന രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അമേരിക്കയിൽ മരണ നിരക്ക് അരലക്ഷം കടക്കും. അമേരിക്കൻ ജനസംഖ്യയിൽ 817,053 പേരും കൊറോണ ബാധിതരാണ്. ഇന്നലെയും പുതുതായി 24,294 പേരിലാണ് അമേരിക്കയിൽ കൊറോണ വൈറസ് കണ്ടെത്തിയത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് കൊറോണ വൈറസ് ബാധിതരിൽ 80 ശതമാനം പുതിയ കേസുകളും അമേരിക്കയിലും യൂറോപ്പിലുമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച യൂറോപ്യൻ ഭൂഖണ്ഡത്തിൽ 1,230,522 രോഗികളും108,797 മരണങ്ങളുമാണ് സംഭവിച്ചത്. ഒന്നു രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെയും ബ്രിട്ടനിൽ മരണ നിരക്ക് കുതിച്ചുയർന്നു. 828 പേരാണ് ഇന്നലെ ബ്രിട്ടനിൽ മരിച്ചത്. ഇതോടെ മരണ സംഖ്യ 17,337ആയി ഉയർന്നു. ബ്രരിട്ടനിൽ ഇന്നലെ പുതുതായി 4,301 പേരിൽ കൂടി രോഗ ബാധ കണ്ടെത്തി. തെല്ല് ഒരാശ്വാസ ദിനങ്ങൾക്ക് ശേഷം ഇന്നലെ മരണ നിരക്ക് കുതിച്ചുയർന്നതോടെ ബ്രിട്ടന്റെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്.

മരണ സംഖ്യ 500 കടന്ന ഇറ്റലിയിലും ഫ്രാൻസിലും ഇന്നലെ 534 പേരും 531 പേരും വീതമാണ് മരണത്തിന് കീഴടങ്ങിയത്. സ്‌പെയിനിൽ 430 പേരും ഇന്നലെ മരണത്തിന് കീഴടങ്ങി. സ്‌പെയിനിൽ ഇന്നലെ 3,968 പേരിൽ കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു. ജർമനി ഇന്നലെ മരണ സംഖ്യ 171 ൽ പിടിച്ചു കെട്ടി. ഇതോടെ ജർമനിയിലെ ആകെ മരണ നിരക്ക് 5,033 ആയി ഉയർന്നു. ടർക്കിയിൽ ഇന്നലെ 119 പേരും ഇറാനിൽ 88 പേരും ഇന്നലെ മരണത്തിന് കീഴടങ്ങി.

റഷ്യയിൽ ഇന്നലെ 51 പേരാണ് മരിച്ചത്. ബെൽജിയത്തിൽ 170 പേരും നെതർലൻഡ്‌സിൽ 165 പേരും സ്വിറ്റ്‌സർലൻഡിൽ 49 പേരും ഇന്നലെ മരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും മരണ നിരക്ക് ദിവസവും ഉയരുകയാണ്. ബ്രസീലിൽ ഇന്നലെ 154 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,741 ആയി ഉയർന്നു. പുതാതിയ ഇന്നലെ 2,336 പേരിൽ കൂടി രോഗബാധ കണ്ടെത്തിയതോടെ ബ്രസീലിലെ കൊറോണ രോഗികളുടെ എണ്ണം 43,079 ആയി ഉയർന്നു. പെറുവിൽ ഇന്നലെ 39 പേർ മരിച്ചതോടെ മരണ നിരക്ക് 484 ആയി. ചചിലിയിൽ ഇന്നലെ എട്ട് മരണങ്ങൾ സംഭവിച്ചതോടെ ആകെ മരണ സംഖ്യ 147 ആയി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP