Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ മുന്നറിയിപ്പ് മറികടന്ന് ഹോട്ട് പോട്ട് മീൽ ഷെയർ ചെയ്തു കഴിച്ചു; ഹോങ്കോങിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സർക്കാർ മുന്നറിയിപ്പ് മറികടന്ന് ഹോട്ട് പോട്ട് മീൽ ഷെയർ ചെയ്തു കഴിച്ചു; ഹോങ്കോങിൽ ഒരു കുടുംബത്തിലെ ഒമ്പത് പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ഹോങ്കോങ്: പരമ്പരാഗതമായ ഹോട്ട്‌പോട്ട് മീൽ ഷെയർ ചെയ്ത് കഴിച്ച ഹോങ്കോങിലെ ഒരു കുടുംബത്തിലെ ഒമ്പത് പേരിലും കൊറോണ വൈറസ് ബാധ. ഹോങ്കോങിൽ ഞായറാഴ്ച പത്ത് പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പത് പേരും ഒരു കുടുംബത്തിലുള്ളവരാണെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു. ഭക്ഷണം പങ്കിട്ട് കഴിക്കരുതെന്നുള്ള മുന്നറിയിപ്പ് മറികടന്ന് ഭക്ഷണം പങ്കിട്ട് കഴിച്ചതാണ് ഒരു കുടുംബത്തിലെ ഒമ്പത് പേരിലേക്കും രോഗമെത്താൻ കാരണമായത്. ഇതോടെ ഹോങ്കോങിൽ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 36 ആയി.

ഇക്കഴിഞ്ഞ ജനുവരി 26ന് ഒരു ചൈനീസ് കുടുംബത്തിലെ 19 അംഗങ്ങൾ ഹോങ്കോങിൽ ഒത്തുകൂടുകയും ഭക്ഷണം പങ്കുവെച്ച് കഴിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവരിൽ എല്ലാവരിലും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയവരിൽ രണ്ടു പേർ ചൈനയിൽ നിന്നും എത്തിയവരായിരുന്നു. ഭക്ഷണം പങ്ക്വെച്ച് കഴിച്ച ശേഷമാണ് എല്ലാവരിലും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.

ഞായറാഴ്ച ഈ കുടുംബത്തിലെ 22കാരനായ യുവാവിലും അയാളുടെ മുത്തശ്ശിയിലും പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തുക ആയിരുന്നു. ജനുവരി 26ന് വൈകിട്ടാണ് മറ്റ് ഏഴ് ബന്ധുക്കളുമായി ഇവർ ഭക്ഷണം പങ്കിട്ട് കഴിച്ചത്. 22കാരന്റെ മാതാപിതാക്കളും രണ്ട് ആന്റിമാരും മൂന്ന് കസിൻസുമാണ് കൊറോണ വൈറസ് ബാധ ഏറ്റ മറ്റ് ഏഴ് പേർ എന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് പടരുമ്പോഴും പലരും സർക്കാർ അറിയിപ്പുകൾ അവഗണിച്ച് രോഗം വരുത്തി വയ്ക്കുകയാണ്. ഉമിനീരിലൂടെയും മറ്റും പകരുന്നതാണ് കൊറോണ വൈറസ്. ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ ഇത്തരത്തിൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP