Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കൊറോണയെ പ്രതിരോധിക്കാൻ മൂന്ന് ന​ഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ; മക്ക, മദീന, റിയാദ്​ എന്നീ നഗരങ്ങളിൽ കർഫ്യൂ ആരംഭിക്കുക വൈകിട്ട് മൂന്ന് മണിമുതൽ; കർഫ്യൂവിനെതിരെ പോസ്റ്റിടുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയും

കൊറോണയെ പ്രതിരോധിക്കാൻ മൂന്ന് ന​ഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ; മക്ക, മദീന, റിയാദ്​ എന്നീ നഗരങ്ങളിൽ കർഫ്യൂ ആരംഭിക്കുക വൈകിട്ട് മൂന്ന് മണിമുതൽ; കർഫ്യൂവിനെതിരെ പോസ്റ്റിടുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്​: കോവിഡ്19​ കൂടുതൽ പേർക്ക്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന​പ്പെട്ട മൂന്ന്​ നഗരങ്ങളിൽ നാളെ മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. വ്യാഴാഴ്​ച മുതൽ ഉച്ചക്ക്​ ശേഷം മൂന്നിന്​ കർഫ്യൂ ആരംഭിക്കും. മക്ക, മദീന, റിയാദ്​ എന്നീ നഗരങ്ങളിലാണ്​ ഉച്ചക്ക്​ ശേഷം മൂന്ന്​ മണി മുതൽ കർഫ്യൂ ആരംഭിക്കുന്നത്​. പുതിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടതിനെ തുടർന്നാണ്​ കർഫ്യൂ സമയം ദീർഘിപ്പിക്കുന്നത്​. പിറ്റേന്ന്​ പുലർച്ചെ ആറുവരെയാണ്​ നിരോധനാജ്ഞ.

അതേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലേക്കുള്ള പൊതുജന സഞ്ചാരവും വിലക്കി. റിയാദ്​, മക്ക, മദീന എന്നീ നഗരങ്ങളിലുള്ളവർക്ക്​ പുറത്തേക്ക്​ പോകാനോ പുറത്തുള്ളവർക്ക്​ ഈ നഗരങ്ങളിലേക്ക്​ പ്രവേശിക്കാനോ അനുവാദമില്ല. അതേസമയം, സൗദി അറേബ്യയിൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റിട്ടാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. കർഫ്യൂ ലംഘിക്കുന്നതി​ൻറേയോ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ നിർമ്മിക്കുകയും പോസ്​റ്റ്​ ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക്​ അഞ്ചു വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷ നൽകുമെന്ന്​ സൗദി പബ്ലിക്​ പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി​.

ഔദ്യോഗിക ട്വിറ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. പൊതുനിയമങ്ങൾ ലംഘിക്കലും അതിനു പ്രേരിപ്പിക്കലും പ്രചരിപ്പിക്കലും വലിയകുറ്റമാണ്​. കുറ്റക്കാർക്കെതിരെ​ വിവരസാങ്കേതിക കുറ്റകൃത്യം തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്ക്ൾ ആറ്​ പ്രകാരമാണ്​ അഞ്ച്​ വർഷം തടവും 30​ ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുന്ന വലിയ കുറ്റമാകുക. നിയലംഘകർക്കെതിരെ ഉടനടി ശിക്ഷാനടപടികളുണ്ടാവും.

അതിനിടെ, ഇന്ന് സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. മക്കയിൽ താമസിച്ചിരുന്ന ഒരു വിദേശിയാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കൊറോണ മരണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയിൽ 51 വയസുള്ള അഫ്​ഗാൻ പൗരൻ മരിച്ചിരുന്നു. രാജ്യത്ത്​ പുതുതായി 133 പേർക്ക്​ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി അറിയിച്ചു. രാജ്യത്ത്ആകെ വൈറസ്​ ബാധിതരുടെ എണ്ണം 900 ആയി.

ഇന്ന്​ ഒരാൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 29 ആയി. റിയാദിലാണ്​ ഇന്ന്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​, 83. ദമ്മാമിൽ 13, ജിദ്ദയിൽ 10, മദീനയിൽ ആറ്​, ഖത്വീഫിൽ ആറ്​, അൽഖോബാറിൽ അഞ്ച്​, നജ്​റാനിൽ നാല്​, അബഹയിൽ രണ്ട്​, അറാറിൽ രണ്ട്​, ദഹ്​റാനിലും ജുബൈലിലും ഓരോന്ന്​ വീതവും പുതിയ കേസുകൾ രജിസ്​റ്റർ ചെയ്​തു. വ്യവസായ നഗരമായ ജുബൈലിൽ ഇതാദ്യമായാണ്​ കോവിഡ്​ രജിസ്​റ്റർ ചെയ്യുന്നത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP